ഗസൽ ഗായകന്റെ ചിത്രം; പ്രിയദർശൻ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
Film News
ഗസൽ ഗായകന്റെ ചിത്രം; പ്രിയദർശൻ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 10:54 pm

ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ‘ദയാ ഭാരതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു. സംവിധായകൻ കെ.ജി. വിജയകുമാർ. മാർക്കറ്റിങ് എക്സിക്കുട്ടീവ്-സിബി പടിയറ, എന്നിവരും നിർമാതാവ് സെവൻ ആർട്ട്സ് വിജയകുമാറും പ്രകാശന കർമത്തിൽ പങ്കുകൊണ്ടു. തമ്പുരാൻ ഇൻ്റർനാഷണൽ ഫിലിം ആൻ്റ് ഇവൻ്റെ സിൻ്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

കെ.ജി. വിജയകുമാറാണ് തിരക്കഥയും സംവിധാനവും ചെയ്തിട്ടുള്ളത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരെ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്.


നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ എ.വി.അനൂപ്, ജയരാജ് നീലേശ്വരം, എന്നിവർക്കെഷം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ – പ്രഭാവർമ, ജയൻ തൊടുപുഴ, ഡാർവിൻ പിറവം. സംഗീതം. സ്റ്റിൽജു അർജുൻ, ഹരിഹരൻ, നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ. ഐ.എ.എസ് എന്നിവരാണു ഗായകർ. ഛായാഗ്രഹണം – മെൽബിൻ ,സന്തോഷ്, എഡിറ്റിങ്- രതീഷ് മോഹൻ. കലാസംവിധാനം- ലാലു തൃക്കളൂർ. മീഡിയാ എക്സി ട്ടീവ് – സിബി പടിയറ പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാന്നൂർ ആതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlight: Priyadarshan released daya bhrathi movie’s first look poster