എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
പ്രിയയെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല; കയ്യില്‍ ഫോണ്‍ ഉണ്ടെങ്കിലും അതില്‍ സിമ്മില്ല; തുറന്നുപറച്ചിലുമായി പ്രിയ വാര്യരുടെ അച്ഛന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th March 2018 1:44pm

തിരുവനന്തപുരം: ഒരൊറ്റ ഗാനത്തിലൂടെയാണ് പ്രിയ വാര്യര്‍ എന്ന നടിയെ മലയാളികള്‍ അറിയുന്നത്. അഡാര്‍ ലൗവിലെ ഗാനവും തുടര്‍ന്നുണ്ടായ വിവാദങ്ങളിലൂടെയും പ്രിയ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തടുന്ന താരമായി പ്രിയ മാറി.

എന്നാല്‍ ഇത്രയും വലിയ താരമായെങ്കിലും പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം വീട്ടുകാര്‍ നല്‍കിയിട്ടില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയയുടെ കയ്യില്‍ ഫോണ്‍ ഉണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല.

ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.


Dont Miss ആദായ നികുതി വിവരങ്ങള്‍ മറച്ചുവെച്ച് വി. മുരളീധരന്റെ സത്യവാങ്മൂലം: രേഖകള്‍ പുറത്ത്; പത്രിക തള്ളിയേക്കും


അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നു.

‘പ്രിയയുടെ വീഡിയോ വൈറലായ സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ ആ വീഡിയോ എനിക്കയച്ചു തന്നു. ആ പെണ്‍കുട്ടി ആരാണെന്നറിയുമോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അറിയില്ലെന്ന് അയാള്‍ പറഞ്ഞു.

അതെന്റെ മകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ രണ്ട് മിനിറ്റ് നേരത്തേക്ക് അയാളുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമുണ്ടായില്ല. അയാള്‍ ഞെട്ടിപ്പോയെന്ന് പറയാം.’ പ്രകാശ് പറയുന്നു.

Advertisement