എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
oru adar love
‘വാലന്റൈന്‍സ് ദിനത്തില്‍ ഞാന്‍ തീര്‍ച്ചയായും കോളേജിലെത്തും’; ഒറ്റ രാത്രി കൊണ്ട് ‘നാഷണല്‍ ക്രഷായ’ പ്രിയ മനസു തുറക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th February 2018 5:33pm

കൊച്ചി: ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു അഡാര്‍ ലവിലെ പുറത്തിറങ്ങിയ ഗാനരംഗത്തിലൂടെ താരമായതിന്റെ ത്രില്ലിലാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരായ പൂവില്‍ എന്ന ഗാനരംഗത്തിലെ പുരികം കൊണ്ടുള്ള പ്രകടനമാണ് പ്രിയയെ പ്രിയങ്കരിയാക്കിയത്.

ഇപ്പോള്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതെന്ന് പ്രിയ പറയുന്നു. ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

വാലന്റൈന്‍സ് ദിനാഘോഷത്തിന്റെ ഭാഗമായിവരുന്ന റിക്വസ്റ്റുകളുടെ പ്രളയമാണ് പ്രിയയുടെ സോഷ്യല്‍ മീഡിയാ ടൈംലൈനില്‍ വരുന്നത്.

‘ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴുള്ളത് പറഞ്ഞറിയിക്കാനാകാത്ത ആനന്ദമാണ്. തീര്‍ത്തും അവിസ്മരണീയമായ നിമിഷം.’

ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും പ്രിയ എന്നു തന്നെയാണ്. സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുരികം കൊണ്ട് അത്തരത്തിലുള്ള പ്രകടനം നടത്തിയതെന്ന് പ്രിയ പറയുന്നു.

‘ഇതൊരു പഴയ മാപ്പിളപ്പാട്ടാണ്. ഈ സിനിമയ്ക്ക് വേണ്ടി പുനരാവിഷ്‌കരിക്കുകയായിരുന്നു. ഗാനരംഗത്തില്‍ എന്റെ പുരികം പ്രത്യേക രീതിയില്‍ ചലിപ്പിക്കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആ മാനറിസം വേണമായിരുന്നു.’

അതേസമയം ജീവിതത്തില്‍ വളരെ സ്‌പെഷ്യലായി ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രസകരമായാണ് പ്രിയ മറുപടി പറഞ്ഞിരിക്കുന്നത്.’ എനിക്കങ്ങനെ ആരുമായും പ്രത്യേക അടുപ്പമില്ല. പഠനവും ഒരു നടിയാകുക എന്ന സ്വപ്‌നവുമാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. വാലന്റൈന്‍സ് ദിനത്തിലും ഞാന്‍ കോളേജില്‍ പോകും. അത് അറ്റന്‍ഡന്‍സ് കുറവുള്ളത് കൊണ്ടാണ്.

ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെ നാഷണല്‍ ക്രഷായി അംഗീകരിച്ചു എന്ന തരത്തിലുള്ള ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അത് ഒരുപാട് ഇഷ്ടമായി എന്നും പ്രിയ പറയുന്നു. ടോവിനോ തോമസ് ആശംസ അറിയിച്ചിരുന്നതായും താരം പറയുന്നു. അതേസമയം ട്വിറ്ററില്‍ തനിക്ക് അക്കൗണ്ടില്ലെന്നും പ്രിയ പറയുന്നു.

Advertisement