എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Mollywood
‘ഒരു അഭിമുഖവും നല്‍കരുതെന്ന് ഒമര്‍ ലുലുവിന്റെ കര്‍ശന നിര്‍ദേശമുണ്ട്’ പ്രിയ വാര്യരുടെ അമ്മയ്ക്ക് പറയാനുള്ളത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday 13th February 2018 3:15pm

 

ഒമര്‍ ലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഒറ്റദിവസം കൊണ്ട് സ്റ്റാറായ താരമാണ് പ്രിയ വാര്യരെന്ന 18 കാരി. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഈജിപ്തിലും പാകിസ്ഥാനിലും വരെ പ്രിയയ്ക്ക് ആരാധകരുണ്ടായിക്കഴിഞ്ഞു.

എന്നാല്‍ ഒറ്റദിവസം കൊണ്ടുണ്ടായ ഈ പ്രശസ്തിയെക്കുറിച്ച് പ്രിയ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുകയാണ് പ്രിയയുടെ അമ്മ പ്രീത.

‘ഒരു അഭിമുഖവും നല്‍കരുതെന്ന് സംവിധായകന്റെ കര്‍ശന നിര്‍ദേശമുണ്ട്. ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമേ അഭിമുഖം നല്‍കേണ്ടതുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതേയുള്ളൂ. കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ഈ ബഹളവും ഒച്ചപ്പാടും കാരണം പ്രിയയെ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുകയാണ്’ എന്നാണ് അമ്മ പറയുന്നത്.

‘ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതേയില്ലയെന്നാണ് പ്രീത പറയുന്നത്.

‘അവള്‍ക്ക് അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഓഡീഷനു കൊണ്ടുപോയി. ഇതേ ടീം വിളിച്ച മറ്റൊരു ഓഡീഷന് കഴിഞ്ഞവര്‍ഷം പോയിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നപ്പോള്‍. ആ ചിത്രത്തിലേക്കും അവര്‍ അവളെ സെലക്ട് ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് പരീക്ഷാ വേളയിലായിരുന്നതിനാല്‍ അവള്‍ക്ക് അതിനു പോകാനായില്ല. അടുത്ത തവണ വിളിക്കുമ്പോള്‍ വരണമെന്ന് അവര്‍ പറഞ്ഞിരുന്നു.’ അമ്മ പറയുന്നു.

പ്രിയയുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മ പറയുന്നത് ‘ഞങ്ങള്‍ എന്തു ചെയ്യാനാണ്? ഇതിനെയൊക്കെ എതിര്‍ത്ത് ആരുടെയെങ്കിലും വെറുപ്പ് സമ്പാദിക്കാവില്ല. വളരെ വ്യത്യസ്തമായി ഇതിനെ നോക്കിക്കാണും’ എന്നാണ്.

Advertisement