പ്രിയ വാര്യര്‍ തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; നിതിന്‍ റെഡ്ഡി നായകന്‍
priya warrier
പ്രിയ വാര്യര്‍ തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; നിതിന്‍ റെഡ്ഡി നായകന്‍
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 8:05 pm

ഒരു അഡാര്‍ ലൗവെന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു അഡാര്‍ ലൗ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിരുന്നു.

മനമന്ദ ഫെയിം സംവിധായകന്‍ ചന്ദ്രശേഖര്‍ യെലേറ്റിയുടെ പുതിയ ചിത്രത്തിലൂടെയാണ് പ്രിയ വാര്യരുടെ തെലുങ്ക് അരങ്ങേറ്റം. ചിത്രത്തിന്റെ തിരക്കഥ പ്രിയ വാര്യര്‍ കേള്‍ക്കുകയും അഭിനയിക്കുവാന്‍ സമ്മതം മൂളുകയുംവ ചെയ്തു.

തെലുങ്ക് യുവ നടന്‍ നിതിന്‍ റെഡ്ഡിയാണ് ചിത്രത്തിലെ നായകന്‍. ഭവ്യ ക്രിയേഷന്റെ ബാനറില്‍ ആനന്ദ് പ്രസാദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. എം.കെ കീരവാണിയാണ് സംഗീതം.ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി സംവിധായകനോ പ്രിയ വാര്യരോ പ്രഖ്യാപിച്ചിട്ടില്ല.

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവില്‍ അഭിനയിച്ചുെകാണ്ടിരിക്കുകയാണ് പ്രിയ വാര്യര്‍ ഇപ്പോള്‍. മലയാളിയായ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍.