ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് കോട്ടയം ജില്ലയിലെ ഉടമകള്‍
kERALA NEWS
ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് കോട്ടയം ജില്ലയിലെ ഉടമകള്‍
ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 5:26 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കര്‍ഫ്യൂ ആയി പ്രഖ്യാപിച്ച ഞായറാഴ്ച സ്വകാര്യ ബസുകള്‍ പുറത്തിറങ്ങില്ല. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചത്. ജനതാ കര്‍ഫ്യൂവിനോട് പിന്തുണ പ്രഖ്യാപിച്ചാണ് ഈ തീരുമാനം.

കര്‍ഫ്യൂവിനോട് പിന്തുണ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു. മൂന്ന് എണ്ണ കമ്പനികളുടെതായി ജില്ലയില്‍ 155 പമ്പുകളാണ് ഞായറാഴ്ച അടച്ചിടുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ‘ഞായറാഴ്ച രാവിലെ ഏഴുമണിമുതല്‍ രാത്രി 9 മണിവരെ ആരും പുറത്തിറങ്ങരുത്. ജനങ്ങള്‍ സ്വയം നിരോധനം പ്രഖ്യാപിക്കണം,’ മോദി പറഞ്ഞു.

കുറച്ചു ദിവസത്തേക്ക് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

130 കോടി ജനങ്ങളില്‍ നിന്ന് കുറച്ചു ആഴ്ചകള്‍ തനിക്ക് നല്‍കണമെന്നും കുറച്ചു ദിവസത്തേക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണെന്നും മോദി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ