എഡിറ്റര്‍
എഡിറ്റര്‍
എന്റെ ഇംഗ്ലീഷ് നല്ലതല്ല; ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നത് മലയാളം ടൈപ്പിങ് ബുദ്ധിമുട്ടായതിനാല്‍: പൃഥ്വിരാജ്
എഡിറ്റര്‍
Friday 7th April 2017 9:45am

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനെന്ന് പറഞ്ഞ് പലരും പ്രഥ്വിരാജിനെ ട്രോളുമെങ്കിലും തന്റെ ഇംഗ്ലീഷിനെ കുറിച്ച് പ്രഥ്വിരാജിന് അത്ര മതിപ്പുപോര.

ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതുന്നത് മലയാളം ടൈപ്പ് ചെയ്യുന്നത് അത്ര എളുപ്പമല്ലാത്തതുകൊണ്ടാണെന്നും തന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് വിശ്വാസമെന്നും പ്രഥ്വി പറയുന്നു.

ഫേസ്ബുക്കിലെ ഇംഗ്ലീഷ് പോസ്റ്റുകളെ കുറിച്ച് ട്രോളുകളുണ്ടാകാറുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

സത്യസന്ധമായി മനസില്‍ തോന്നുന്ന കാര്യങ്ങളാണ് ഫേസ്ബുക്കില്‍ എഴുതാറുള്ളത്. തന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും പ്രഥ്വി പറയുന്നു.


Dont Miss നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്; പൊലീസിനെതിരെ നടപടിയെടുക്കാതെ പിന്‍മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം


ഞാന്‍ ഒരിക്കലും ഇമേജ് കോണ്‍ഷ്യസല്ല. പ്രത്യേക തരത്തില്‍ പെരുമാറി ജനങ്ങളുടെ മുന്‍പില്‍ ഇന്ന രീതിയില്‍ പ്രൊജക്ട് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല. എന്റെ മനസില്‍ തോന്നുന്ന കാര്യങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഞാന്‍ അല്പം ദേഷ്യക്കാരനുമാണ്-പൃഥ്വി പറയുന്നു.

സംവിധായകന്‍ എന്ന വേഷം മറ്റുവ്യത്യാസങ്ങള്‍ കൊണ്ടുവരുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഒരു ഷോട്ട് കഴിയുമ്പോള്‍ നടന്റെ ജോലി കഴിഞ്ഞെന്ന് കരുതുന്ന ആളുമല്ല ഞാന്‍. സിനിമ ഒരു ടീം വര്‍ക്കാണ്. സംവിധായകന്‍ നടീനടന്‍മാര്‍ ടെക്‌നീഷ്യന്‍സ് എല്ലാവരും ടീമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സിനിമ നന്നാകൂവെന്നും പ്രഥ്വി പറയുന്നു.

Advertisement