മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; രംഗത്തെത്തി പൃഥിരാജും സുപ്രിയയും
DMOVIES
മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; രംഗത്തെത്തി പൃഥിരാജും സുപ്രിയയും
ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 9:19 am

കൊച്ചി: നടന്‍ പൃഥിരാജ് സുകുമാരന്റെ മകള്‍ അലംകൃതയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ പറയുന്നുണ്ട്. ഈ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തു വന്നിരിക്കുകയാണ് പൃഥിരാജും സുപ്രിയയും ഇപ്പോള്‍.

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.

‘ ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,’ പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

 

പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമേ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുള്ളൂ.

 

Content Highlight: Prithviraj Sukumaran against fake account in the name of daughter