എഡിറ്റര്‍
എഡിറ്റര്‍
റിലീസിന് മുമ്പേ വിവാദങ്ങളുമായി ‘രഘുപതി രാഘവ രാജാറാം’
എഡിറ്റര്‍
Friday 5th October 2012 12:30pm

സിംഹാസനത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു. ബോക്‌സ് ഓഫീസ് സിംഹാസനത്തിന് നല്‍കിയ കനത്ത പരാജയം കാര്യമാക്കാതെ ഷാജി തന്റെ പുതിയ സിനിമയിലും പൃഥ്വിരാജിനെ നായകനാക്കുന്നു.

‘രഘുപതി രാഘവ രാജാറാം’ എന്ന ഷാജിയുടെ പുതിയ ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് രാജുവെത്തുന്നത്. ഡോക്ടര്‍, വക്കീല്‍, അധോലോക രാജാവ് എന്നീ വ്യത്യസ്ത വേഷങ്ങളിലായാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

Ads By Google

സംവിധായകന്റേയും നായകന്റേയും തിരക്ക് മൂലമാണ് സിനിമ പൂര്‍ത്തിയാകാത്തത്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പേ മറ്റ് ചില ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്തതുകൊണ്ടാണ് പടം പൂര്‍ത്തിയാവാന്‍ സമയമെടുക്കുന്നത്.

അമ്പത് ലക്ഷംരൂപ ഇപ്പോള്‍ തന്നെ പടത്തിനായി ചെലവാക്കിക്കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് പണം നഷ്ടമാവും. അതുകൊണ്ടുതന്നെ ഇക്കാരണങ്ങള്‍ കാണിച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

തന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമെന്നും നേരത്തെ തീരുമാനിച്ച ആള്‍ തന്നെ സിനിമ നിര്‍മിക്കുമെന്നും സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞു.

Advertisement