മലയാള സിനിമയിലെത്തി കുറച്ചുകാലം കൊണ്ടുതന്നെ സൂപ്പര്‍താരനിരയിലേക്ക് ഉയരാന്‍ സാധിച്ച നടനാണ് പൃഥ്വിരാജ്. പക്ഷെ മറ്റ് മലയാള നടന്‍മാര്‍ക്ക് ലഭിക്കുന്ന സ്നേഹവും പരിഗണനയൊന്നും പൃഥ്വിരാജിന് പലപ്പോഴും ലഭിച്ചിട്ടില്ല. ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും വളരെ ശക്തമായ ആക്രമണമാണ് പൃഥ്വിരാജിന് നേരിടേണ്ടിവരുന്നത്.
തുടരെത്തുടരെ പരാജയങ്ങള്‍ പൃഥ്വരാജിന്റെ താരപരിവേഷത്തിന് ഏറെ മങ്ങലേല്‍പ്പിച്ചെങ്കിലും രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് വഴിയുള്ള പരിഹസിക്കലിനെക്കുറിച്ചും തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നു.
നിങ്ങളെ കളിയാക്കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ പലതരം കമന്റുകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അത് നിങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ?
ഇതിനെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇപ്പോഴിത് കേട്ട് കേട്ട് പഴകി. പക്ഷെ ഇതില്‍ എന്റെ കുടുംബത്തെക്കൂടെ ഉള്‍പ്പെടുത്തുന്നതില്‍ വേദന തോന്നാറുണ്ട്. അവര്‍ ഇതിന്റെ ഭാഗമല്ലല്ലോ.
ഇത്രമാത്രം എന്നോട് ചെയ്യാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കാന്‍മാത്രം എന്തെങ്കിലും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കില്‍ ഞാനതില്‍ മാപ്പുചോദിക്കുന്നു.
മാധ്യമങ്ങളെ അറിയിക്കാതെ നിങ്ങള്‍ വിവാഹിതനായശേഷമാണ് ഇതൊക്കെ തുടങ്ങിയത്….
എനിക്കറിയില്ല. വിവാഹിതനായി കുറേക്കാലം കഴിഞ്ഞശേഷമാണ് ശക്തമായ ആക്രമണം തുടങ്ങിയതെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ രണ്ട് മാസം ആരോ കരുതിക്കൂട്ടി ആക്രമിക്കുന്നതുപോലെ തോന്നി. അവരോട് എനിക്കൊന്നും പറയാനില്ല. മറ്റൊരു ഭാഷയില്‍ ഫിലിം കരിയര്‍ തുടങ്ങാനുള്ള ഒരു പ്രലോഭനം പോലെയാണത്.
ഞാനൊരു നടനാണ്. അതേസമയം ഒരു മനുഷ്യജീവിയാണ്. ദിവസത്തിന്റെ അവസാനം ഞാന്‍ എന്റെ കുടുംബത്തിലെത്തുന്നു. എനിക്ക് എന്റെ കുടുംബമുണ്ട്, എന്റേതായ സ്വകാര്യതയുണ്ട്. ഞാന്‍ തെറ്റ് ചെയ്യാത്തെടുത്തോളം കാലം ഇതൊന്നും എന്നെ ബാധിക്കില്ല.
11വര്‍ഷം സിനിമയിലെന്നത് വലിയ കാലയളവാണ്. 11 കൊല്ലത്തിനുശേഷം എന്തൊക്കെ ചെയ്തെന്ന് പരിശോധിക്കുമ്പോള്‍ നമുക്ക് തോന്നും ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്ന്. എന്നെ വ്യക്തിഹത്യ നടത്തുന്നത് പ്രഫഷണല്‍ കാര്യങ്ങള്‍ക്കാണെങ്കില്‍ ഇന്ത്യന്‍ റുപ്പി വിജയിക്കില്ലായിരുന്നു. അടുത്ത പേജില്‍ തുടരുന്നു
ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതിനിടെ ഇന്ത്യന്‍ റുപ്പിയിലെ താരതമ്യേന ഗ്ലാമര്‍ കുറഞ്ഞ വേഷം നിങ്ങളെങ്ങനെ അഭിനയിച്ചു?
കഥാപാത്രങ്ങളെ ഞാന്‍ സൃഷ്ടിക്കുന്നില്ല. എഴുത്തുകാര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ സംവിധായകര്‍ അവര്‍ക്ക് ഭാവം നല്‍കുകയും നടന്‍മാര്‍ അവര്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു മറ്റ് കാര്യങ്ങളൊക്കെ മാറ്റിവെച്ച് പൂര്‍ണമായും ഈ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍. ഷൂട്ടിംങ് നീട്ടുമെന്നുവരെ അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി.
എന്റെ കഥാപാത്രം എങ്ങനെയൊക്കെ പെരുമാറണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എനിക്ക് ഷൂട്ടിംങ് ഒരുമാസത്തെ വെക്കേഷന്‍ പോലെയായിരുന്നു. എല്ലാ കാര്യങ്ങളും രഞ്ജിത്ത് ശ്രദ്ധിച്ചുകൊള്ളും. നമ്മള്‍ ഒന്നും നോക്കേണ്ട. കഥാപാത്രം എങ്ങനെ ചിന്തിക്കണം, നടക്കണം, പെരുമാറണം എന്നൊക്കെ അദ്ദേഹം നമുക്ക് പറഞ്ഞുതരും.
ഇന്ത്യന്‍ റുപ്പി വിജയിച്ചതിന്റെ ക്രഡിറ്റ് മുഴുവനായും അദ്ദേഹത്തിനാണ്.
ഇന്ത്യന്‍ റുപ്പിയില്‍ മികച്ചൊരു വേഷം ചെയ്ത തിലകനാണ് ആ ചിത്രം വിജയിച്ചതിന്റെ ക്രഡിറ്റെന്ന് പല ആളുകളും പറഞ്ഞുകേട്ടിട്ടുണ്ട്. അതിനെക്കുറിച്ചെന്ത് തോന്നുന്നു?
ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു. എനിക്കതുമതി. ആ ചിത്രം വിജയിച്ചതില്‍ എനിക്ക് ഒരു ക്രഡിറ്റും അവകാശപ്പെടാനില്ല.
തിലകനൊപ്പം ജോലിചെയ്ത അനുഭവം?
ഇതിന് മുമ്പ് ഞാന്‍ അദ്ദേഹത്തിനൊപ്പം ജോലിചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു നടനാണ്. ഈ പ്രായത്തില്‍ മറ്റെല്ലാ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും ആക്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ അദ്ദേഹം ചാടിയെണീക്കുന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.
അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ആരെയും അത്ഭുതപ്പെടുത്തും. പകരം വെക്കാനില്ലാത്ത വ്യക്തിത്തത്തിന്റെ ഉടമയാണദ്ദേഹം. ഒരു കഥാപാത്രത്തിന് തിലകനെ കിട്ടിയില്ലെങ്കില്‍ ആ കഥാപാത്രത്തെ പൊളിച്ചെഴുതണമെന്ന സ്ഥിതിയാണ്.
തേജാഭായ് ആന്റ് ഫാമിലിക്ക് എന്താണ് പറ്റിയത്?
ജഡ്ജ്മെന്റ് തെറ്റിപ്പോയി. എല്ലാ നടന്മാരുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ആ സിനിമ സ്വീകരിക്കപ്പെടുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നതിനാല്‍ അതിന്റെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു
ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിനുവേണ്ടി തിരഞ്ഞെടുത്ത അഭിനേതാക്കളെല്ലാം കഴിവ് തെളിയിച്ചവരാണ്. കൂടാതെ ഇതിന് പിന്നില്‍ നല്ല ടെക്നീഷ്യന്മാരുമുണ്ട്. ശശികുമാറിനെപ്പോലുള്ളവര്‍ തിരക്കഥ കണ്ട് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
ബോളിവുഡില്‍ നിങ്ങളുടെ തുടക്കം രേഖപ്പെടുത്തുന്ന സച്ചിന്‍ കുണ്ടല്‍ക്കാര്‍ സംവിധാനം ചെയ്യുന്ന അയ്യയുടെ ഷൂട്ടിംഗ് എങ്ങനെപോകുന്നു.
ഞാന്‍ മറ്റൊരു ഭാഷ സംസാരിക്കുന്നുവെന്നതല്ലാതെ അവിടെ വലിയ വ്യത്യാസമൊന്നുമില്ല. ഒരു ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന തെന്നിന്ത്യന്‍ പെയിന്ററെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.
അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഏറെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇത്. ബോളിവുഡിന്റെ പരമ്പരാഗത പ്രണയകഥകളില്‍ നിന്ന് വ്യത്യസ്തമായി ഏറെ രസകരമായ ഒരു റൊമാന്റിക് കോമഡിയാണിത്.
റാണി മുഖര്‍ജിയോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴത്തെ അനുഭവം?
സിനിമയ്ക്കുവേണ്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടവര്‍. ചിത്രത്തില്‍ അവര്‍ മറാത്തി പറയുന്നില്ലെങ്കില്‍ മറാത്തി പറയണമെന്നുള്ളതുപോലെയാണവര്‍ ശ്രമിക്കുന്നത്. ഒരു മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയാണ് അവര്‍ അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി അവര്‍ മറാത്തി പഠിക്കുകയും ചെയ്തു.
ഞാന്‍ ബോളിവുഡിലെ തുടക്കകാരനാണെന്ന് കണ്ട് അവര്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ നമുക്ക് തരുന്ന ആദരവ് കാണുമ്പോള്‍ ശരിക്കും സന്തോഷം തോന്നും.
കടപ്പാട്: റഡിഫ്‌ന്യൂസ്