'കാത്തിരിക്കാന്‍ വയ്യ'; മോഹന്‍ലാലിന്റെ സംവിധാനസംരംഭത്തിന് ആശംസകളുമായി പൃഥ്വിരാജ്
Malayalam Cinema
'കാത്തിരിക്കാന്‍ വയ്യ'; മോഹന്‍ലാലിന്റെ സംവിധാനസംരംഭത്തിന് ആശംസകളുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2019, 11:33 pm

മോഹന്‍ലാലിന്റെ സിനിമാ സംവിധാനത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. കാത്തിരിക്കാന്‍ വയ്യെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

‘എനിക്കറിയാം ഈ ചിത്രം എന്താണെന്ന്. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ. എല്ലാവിധ ആശംസകളും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാളസിനിമയിലേക്ക് തിരികെക്കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിനു നന്ദി.’- വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പൃഥ്വി കുറിച്ചു.

ബ്ലോഗിലൂടെയാണു താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്. ‘ബറോസ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ത്രീഡി ചിത്രമാണെന്നും ലാല്‍ പറഞ്ഞു.

അടുത്തിടെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.