പ്രിതം തിരിച്ചെത്തി; ഡീജെ മാര്‍ഷ്മലൊയോടൊപ്പം പ്രിതത്തിന്റെ പുതിയ ഡാന്‍സ് ട്രാക്ക് 'ബിബ'
Movie Day
പ്രിതം തിരിച്ചെത്തി; ഡീജെ മാര്‍ഷ്മലൊയോടൊപ്പം പ്രിതത്തിന്റെ പുതിയ ഡാന്‍സ് ട്രാക്ക് 'ബിബ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd February 2019, 2:07 pm

ബോംബെ: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിലെ ജനപ്രിയ സംഗീത സംവിധായകന്‍ പ്രിതം തിരിച്ചെത്തുന്നു. അമേരിക്കന്‍ ഡീജെ മാര്‍ഷ്‌മെല്ലോയുമായി ചേര്‍ന്നൊരുക്കിയ പഞ്ചാബി ഡാന്‍സ് ട്രാക്ക് ബിബയുമായാണ് പ്രിതം ആരാധകര്‍ക്കു മുന്നില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ഇംതിയാസ് അലി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ജബ് ഹാരി മെറ്റ് സാജല്‍ എന്ന അനുഷ്‌ക-ഷാറൂഖ് ചിത്രമായിരുന്നു പ്രിതത്തിന്റെ അവസാന ചിത്രം. ചിത്രം പൂര്‍ത്തിയാക്കിയ ഉടന്‍ താന്‍ ജോലിയില്‍ നിന്നും അവധി എടുക്കുകയാണെന്ന് പ്രിതം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

Also Read സിനിമയില്‍ തുടരാന്‍ എന്നെ പ്രേരിപ്പിച്ചത് ആരണ്യ കാണ്ഡം, അഭിനയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ചിത്രമായിരുന്നത്; ഫഹദ് ഫാസില്‍

ഒരു ഇന്ത്യന്‍ കമ്പോസറുമായി ലോകപ്രശസ്ത ഡീജെയായ മാര്‍ഷ്‌മെലോ നടത്തുന്ന ആദ്യ കൊളാബറേഷനാണ് ബിബ. മാര്‍ഷ്‌മെലോയുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ബിബയിലെ സംഗീതം. ബിബയുടെ ടീസര്‍ ദിവസങ്ങള്‍ക്ക് മുമ്പ് മാര്‍ഷ്‌മെലോ യൂട്യൂബില്‍ പുറത്തു വിട്ടിരുന്നു.

മികച്ച പ്രതികരണമാണ് ബിബയ്ക്ക് ലഭിക്കുന്നത്. പ്രിതം നേരത്തെ ഡിപ്ലോയുമായി ചേര്‍ന്ന് “ഫര്‍ര്‍” ആല്‍ബവും പുറത്തിറക്കിയിരുന്നു. തനിക്ക് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് മാര്‍ഷ്‌മെല്ലോ പത്രക്കുറിപ്പില്‍ പറയുന്നു.