എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
എഡിറ്റര്‍
Wednesday 20th March 2013 9:31am

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  കണ്ണൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ads By Google

ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍. ഏതാനും നാളുകളായി ഇയാള്‍ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

മുഹമ്മദ് അഷ്‌റഫ് കഴിഞ്ഞ പത്തുവര്‍ഷമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. സെല്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement