Administrator
Administrator
നിരാഹാരം ലോക്പാലിനെ സഹായിക്കില്ലെന്ന് പ്രധാനമന്ത്രി
Administrator
Monday 15th August 2011 9:00am
Monday 15th August 2011 9:00am

manmohan-2ന്യൂദല്‍ഹി: പ്രതിഷേധവും നിരാഹാരവുമൊന്നും ലോക്പാലിനെ സഹായിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ടു ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിനു തടയിടുന്നതില്‍ പ്രധാന കാരണം അഴിമതിയാണെന്നും അഴിമതി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ലോക്പാലിനായി നിരാഹാരത്തിന്റെ ആവശ്യമില്ല. അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ബില്ല് വേണം. നിലവിലെ ബില്ലിനെ സംബന്ധിച്ച അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്യാം. അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കും. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒരുമിച്ചുനേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ ജുഡീഷ്യറിയെ ഉള്‍പ്പെടുത്താനാകില്ല. ലോക്പാല്‍ പാസാക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അവകാശം. രാജ്യത്തു അശാന്തി പടര്‍ത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ വിജയിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കും. അമേരിക്കയും യൂറോപ്പും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. രണ്ടാം ഹരിത വിപ്ലവം രാജ്യത്തിനു ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. പന്ത്രണ്ടാം പഞ്ചവത്സപദ്ധതിയില്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ വിദ്യാഭ്യസത്തിനാണ് ഊന്നല്‍നല്‍കിയതെന്നും ഇതു വിജയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.