എഡിറ്റര്‍
എഡിറ്റര്‍
ചെമ്മീന്‍ ഉലര്‍ത്തിയത്
എഡിറ്റര്‍
Saturday 30th August 2014 9:18pm

prawn-recipe

ചെമ്മീന്‍ വിഭവങ്ങളോട് പ്രത്യേക താല്പര്യമില്ലാത്തവര്‍ ആരുമുണ്ടാവില്ല. വില എത്ര അധികമായാലും ചെമ്മീനോട് വിട്ടുവീഴ്ച ചെയ്യാത്തവരാണ് അധികവും. അവര്‍ക്കായി ഇതാ ഒരു അസ്സല്‍ വിഭവം…

ചേരുവകള്‍
1. വൃത്തിയാക്കിയ ഇടത്തരം ചെമ്മീന്‍        -1/2 കിലോ
2.ഇഞ്ചി                                -ചെറിയ കഷണം
വെളുത്തുള്ളി                            – 10 അല്ലി
ചുവന്നുള്ളി                            -10
മുളക്‌പൊടി                            – 1/2 ടീസ്പൂണ്‍
നാരങ്ങാനീര്                            – 2 ടീസ്പൂണ്‍
ഉപ്പ്                                    – പാകത്തിന്
3.വെളിച്ചെണ്ണ                             – 3വലിയ സ്പൂണ്‍
4.സവാള                                – 1(കൊത്തിയരിഞ്ഞത്)
ചുവന്നുള്ളി അരിഞ്ഞത്                    -1/2 കപ്പ്
വെളുത്തുള്ളി ചതച്ചത്                    – ഒരു ടീസ്പൂണ്‍
5.തക്കാളി                                – 2 (പൊടിയായി അരിഞ്ഞത്)

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ രണ്ടാമത്തെ ചേരുവ അരച്ചു പുരട്ടി കുറച്ച് സമയം വെച്ച ശേഷം വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം. പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവ വഴറ്റി സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം. എണ്ണ തെളിയുമ്പോള്‍ ചെമ്മീന്‍ വേവിച്ചതു ചേര്‍ത്തിളക്കി ചൂടോടെ വാങ്ങി വെക്കുക.

Advertisement