എഡിറ്റര്‍
എഡിറ്റര്‍
ആലു പൊറോട്ട
എഡിറ്റര്‍
Friday 12th September 2014 12:14am

aalu

കേരള സ്‌റ്റൈലില്‍ തനിനാടന്‍ ഭക്ഷണം കഴിക്കുന്നവര്‍ ഇടക്കെങ്കിലും ഒരു ചേഞ്ച് വേണമെന്ന് ആഗ്രഹിക്കാറില്ലേ? അവര്‍ക്കായി പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു പഞ്ചാബി വിഭവം.

ചേരുവകള്‍
ഉരുളകിഴങ്ങ്    – 2 എണ്ണം
സവാള     – 3 എണ്ണം
പച്ചമുളക്    –  4 എണ്ണം
മല്ലിയില     – 2 തണ്ട്
ആട്ട         – 750 ഗ്രാം
മൈദ         – 400 ഗ്രാം
ജീരകം     – അല്‍പം
മുളകുപൊടി     – 3 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല     – ഒന്നര ടേബിള്‍ സ്പൂണ്‍
ഗരം മസാല     – ഒരു ടിസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍ വീതം
എണ്ണ         – രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ്         – ആവശ്യത്തിന്
വെണ്ണ         – 200 ഗ്രാം

തയ്യാറാക്കുന്ന വിധം

300 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്‍പം എണ്ണയും ചേര്‍ത്ത് ആട്ട കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. നേരത്തെ കുഴച്ചു വെച്ച ആട്ടമാവ് ഉരുട്ടിയെടുത്ത് ആവശ്യത്തിന് മസാല നിറച്ച ശേഷം മൈദയില്‍ മുക്കി പൊട്ടിപ്പോകാതെ ചെറുതായി പരത്തുക. പാനില്‍ അല്പം എണ്ണയൊഴിച്ച് പൊറോട്ട വേവിക്കുക. പഞ്ചാബി സ്റ്റൈല്‍ ആലു പൊറോട്ട റെഡി… ഇനി തൈരും പച്ചമുളകും വെണ്ണയും ചേര്‍ത്ത് ആസ്വദിച്ച് കഴിക്കാം.

Advertisement