എഡിറ്റര്‍
എഡിറ്റര്‍
ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഗര്‍ഭിണി നടന്നത് 20 കിലോമീറ്റര്‍ ; പ്രസവം നടുറോഡില്‍; കുഞ്ഞ് മരിച്ചു
എഡിറ്റര്‍
Tuesday 1st August 2017 12:46pm

ഭോപ്പാല്‍: ആംബുലന്‍സ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചേരാന്‍ ഗര്‍ഭിണിയായ യുവതി നടന്നത് 20 കിലോമീറ്ററോളം ദൂരം.

വഴിയരികില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും പ്രസവത്തില്‍ കുഞ്ഞ് മരണപ്പെടുകയായിരുന്നു. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ഒടുവില്‍ നടുറോഡില്‍ പ്രസവവും. പ്രസവത്തില്‍ കുഞ്ഞ് മരിച്ചു.


Dont Miss പാചക വാതക സബ്‌സിഡി; അംബാനിമാര്‍ക്കും അദാനിമാര്‍ക്കും ആയിരക്കണക്കിന് കോടി സൗജന്യമായി നല്‍കുന്ന മോദി പാവപ്പെട്ടവന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്നു: വി.എസ്


ബര്‍മാനി സ്വദേശി ബീനയാണ് ഭര്‍ത്താവിനൊപ്പം ഇത്രയും ദൂരം നടന്നത്. ബീനയ്ക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അടുത്തുള്ള ബര്‍ഹി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ആംബുലന്‍സിനായ് വിളിച്ചുവെങ്കിലും ആംബുലന്‍സ് എത്തിയിരുന്നില്ല.

തുടര്‍ന്നാണ് 20 കിലോമീറ്ററോളം നടക്കാന്‍ തീരുമാനിച്ചത്. ബാര്‍ഹി ടൗണ്‍ എത്തും മുന്നെ തന്നെ ബീന റോഡില്‍ പ്രസവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് മരണപ്പെട്ടു. സംഭവത്തില്‍ ചീഫ് മെഡിക്കന്‍ ഓഫീസര്‍ അശോക് അവാധിയ അന്വേഷണത്തിന് ഉത്തരവിട്ടു

Advertisement