[]മുംബൈ: ബോളിവുഡ് താര സുന്ദരിയും, ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥയുമായ പ്രീതി സിന്റ രാഷ്ട്രീയത്തിലേക്ക് ചുവട്‌വെക്കുന്നു. പ്രീതിയുടെ രാഷ്ട്രീയ പ്രവേശനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
സിനിമക്കും ക്രിക്കറ്റിനും പുറമേ ബിസിനസ്സിലും പ്രീതി കാല്‍വെപ്പ് നടത്തിയിരുന്നു. രാജ്യ പുരോഗതിക്കായി തന്നെക്കൊണ്ടാവുന്നത് ചെയ്യാനാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് പ്രീതി പറഞ്ഞു.[]
“ഇഷ്ഖ് ഇന്‍ പാരീസ്” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രീതി ഇപ്പോള്‍ തിരക്കിലാണ്.
രാഷ്ട്രീയമായും, സാമൂഹിക,സാമ്പത്തികമായും രാജ്യത്ത് നടമാടുന്ന അഴിമതിയും, അസംതുലിതാവസ്ഥയും കാണുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ താനാഗ്രഹിക്കുകയാണെന്ന് പ്രീതി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിക്കായി ആരെങ്കിലും മുന്നിട്ടിറങ്ങുന്നത് കാണുമ്പോള്‍ അഭിനന്ദിക്കാന്‍ മടിക്കാറില്ലെന്ന് പറഞ്ഞ പ്രീതി, ഒരിക്കല്‍ വോട്ടഭ്യാര്‍ത്ഥിക്കാനായി താന്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുമെന്നും വ്യക്തമാക്കി.
നല്ല മുടിയും, പുതിയ തരം വസ്ത്രങ്ങളുള്ള താന്‍ രാഷ്ട്രീയത്തിലും ഗ്ലാമറായി തന്നെയാണ് തിളങ്ങുക, അഴിമതിക്കോ, മറ്റ് തെറ്റായ കാര്യങ്ങള്‍ക്കോ താന്‍
കൂട്ടു നില്‍ക്കുകയോ, പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.
സിനിമയിലും, ക്രിക്കറ്റിലും തന്നെ ആവേശത്തോടെ സ്വീകരിച്ച ജനങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന വേളയിലും, പ്രോല്‍സാഹിപ്പിക്കണമെന്നും, പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു.