എഡിറ്റര്‍
എഡിറ്റര്‍
പി. ആര്‍. സി. അബ്ദുള്‍ അസീസിന് യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Tuesday 8th August 2017 3:47pm

റിയാദ് :മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍അസീസ് കോഴിക്കോടിന് പ്രവാസി റിഹാബിലിറ്റേഷന്‍ സെന്റര്‍ (പി. ആര്‍. സി ) യാത്രയയപ്പ് നല്‍കി.

അല്‍മാസ് ഓഡിറ്റോറിയത്തില്‍ ഷിഹാബ് കൊട്ടുകാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍. ആര്‍. കെ. ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷംനാദ് കരുനഗപ്പള്ളി, ജലാല്‍ മൈനാഗപ്പള്ളി, അബ്ദുള്‍ ജബ്ബാര്‍ മഹാത്മ, റൂബി മാര്‍ക്കോസ്, ജലീല്‍ ആലപ്പുഴ, നിസ്സാര്‍ പള്ളിക്കശേരില്‍, ഡൊമനിക്, സാദിഖ്, കബീര്‍ പാവുമ്പ, ഹസ്സന്‍കുഞ് ക്ലാപ്പന, മുരളി മണപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ജോറോം മാത്യു മെമന്റോ കൈമാറി. ജോണ്‍ കോശി,റഹ്മാന്‍ മുനമ്പത്ത്, സാബു, ഷാജഹാന്‍, ബദര്‍,സൈത് കരിപ്പൂര്‍, കോയ, ജോസ് കടമ്പനാട്, മജീദ് മൈത്രി, മന്‍സൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. ജോറോം മാത്യു സ്വാഗതവും റഷീദ് കുഴിക്കോളില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement