എന്റെ മുടിയല്ലാതെ കേരളത്തില്‍ വേറൊന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ പറഞ്ഞുവരുന്നത്: പ്രയാഗ മാര്‍ട്ടിന്‍
Entertainment news
എന്റെ മുടിയല്ലാതെ കേരളത്തില്‍ വേറൊന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ പറഞ്ഞുവരുന്നത്: പ്രയാഗ മാര്‍ട്ടിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th August 2023, 6:38 pm

ഹെയര്‍ സ്റ്റൈലിനെ പറ്റിയുള്ള ചോദ്യത്തിന് പ്രയാഗ മാര്‍ട്ടിന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. മഴവില്‍ മനോരമയിലെ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഹെയര്‍ സ്റ്റൈലിനെ പറ്റി പ്രയാഗ പറഞ്ഞത്.

ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ പ്രയാഗയുടെ ഹെയര്‍ സ്റ്റൈലിനെ പറ്റിയാണെന്ന് അവതാരക പറഞ്ഞപ്പോള്‍ കേരളത്തില്‍ ആര്‍ക്കും വേറെ ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നാണോ കുട്ടി പറഞ്ഞുവരുന്നത് എന്നാണ് പ്രയാഗ ചോദിച്ചത്. അത്രക്കും പ്രധാന്യം എന്റെ മുടിക്ക് ആളുകള്‍ കൊടുക്കുന്നുണ്ടോ? തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും പ്രയാഗ പറഞ്ഞു.

എനിക്ക് നന്നായിട്ടാണ് തോന്നിയതെന്ന് അവതാരക പറഞ്ഞപ്പോള്‍ അതിന് അത് മോശമാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോയെന്നും പ്രയാഗ പറഞ്ഞു. ‘എന്തിനാണ് നല്ലതാണെന്ന് പ്രത്യേകം എടുത്ത് പറയുന്നത്. കേരളത്തില്‍ എന്റെ മുടി ചര്‍ച്ചാവിഷയമായി എന്ന് പറഞ്ഞു. അത് എനിക്ക് ഒട്ടും അംഗീകരിച്ച് കൊടുക്കാന്‍ പറ്റിയ കാര്യമല്ല.

സത്യം പറഞ്ഞാല്‍ ആളുകള്‍ എന്ത് പറയുന്നു എന്നത് ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഞാന്‍ ഒരു ട്രിപ്പ് പോയിരുന്നു. ഹിമാചല്‍ പ്രദേശില്‍ പോയപ്പോള്‍ ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് പോയതൊന്നുമല്ല. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം കണ്ടു, ചെയ്തു. പിന്നെ അങ്ങനെ തന്നെ ഇങ്ങോട്ട് വന്നു.

മമ്മൂക്ക കണ്ടപ്പോള്‍ ചോദിച്ചു, ഇത് എവിടുന്നാണ് ചെയ്തതെന്ന്. എങ്ങനെയാണ് അഴിക്കുക, എങ്ങനെയാണ് കുളിക്കുക എന്നൊക്കെ ചോദിച്ചു. കുളിക്കുന്നുണ്ടോ, എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് കുറേ ആളുകള്‍ ചോദിച്ചു. അത് എളുപ്പമാണ്. കുളി, നന എല്ലാം സംഭവിക്കുന്നുണ്ട്. എനിക്ക് ഷോള്‍ഡര്‍ വരയേ മുടിയുള്ളൂ. ബാക്കിയെല്ലാം എക്‌സ്‌റ്റെന്‍ഷന്‍ ആണ്. അതിന്റേതായ ഭാരം ഒരാഴ്ചയൊക്കെ തോന്നും. പിന്നെ ഓക്കെയാവും,’ പ്രയാഗ പറഞ്ഞു.

Content Highlight: Prayaga Marting talks about her hair