എഡിറ്റര്‍
എഡിറ്റര്‍
ചെമ്മീന്‍ കൊണ്ടുണ്ടാക്കാം സ്വാദുള്ള വിഭവം
എഡിറ്റര്‍
Thursday 8th May 2014 12:10am

ചെമ്മീന്‍ പിരട്ടിയത് മിക്കയാളുകളുടെയും ഫേവറൈറ്റ് ഡിഷാണ്. ഈ ഡിഷ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഇടത്തരം വലുപ്പമുള്ള ചെമ്മീന്‍- അരക്കിലോ.
കോണ്‍ഫ്‌ളവര്‍- കാല്‍ കപ്പ്
മൈദ- കാല്‍ കപ്പ്
കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത്- രണ്ടു ടേബിള്‍ സ്പൂണ്‍
മുട്ട- രണ്ടെണ്ണം
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാനീര്- രണ്ട് ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണയൊഴിച്ചുള്ള ബാക്കി സാധനങ്ങളെല്ലാം നന്നായി കുഴച്ച് അരമണിക്കൂര്‍ വെച്ചശേഷം വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.

പിരട്ടാന്‍ വേണ്ട സാധനങ്ങള്‍: രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് രണ്ടു ടേബിള്‍ സ്പൂണ്‍ വീതം. രണ്ട് തണ്ട് കറവേപ്പില. ചുവന്നുള്ളി കാല്‍ കപ്പ്.

തയാറാക്കുന്ന വിധം: ചെമ്മീന്‍ വറുത്തുകോരിയ എണ്ണയിലേക്ക് ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മൂക്കുമ്പോള്‍ അതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. മുളകുപൊടി മൂത്തുകഴിയുമ്പോള്‍ വറുത്തുകോരിയ ചെമ്മീന്‍ അതിലിട്ട് പിരട്ടിയെടുക്കുക.

Advertisement