| Sunday, 4th November 2012, 1:48 pm

പ്രവാസികള്‍ വഞ്ചിതരാകാതിരിക്കാന്‍ കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തണം: നവധാര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: പ്രവാസികളായ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കള്ളനാണയങ്ങളെ ഒറ്റപ്പെടുത്താനും, സാധാരണക്കാരായ പ്രവാസികള്‍ വഞ്ചിതരാകാതിരിക്കാനും പ്രവാസി സംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നവധാര ആവശ്യപ്പെട്ടു. വികസനത്തിന്റെ പേരില്‍ നടത്തുന്ന ഗിമ്മുക്കുകളെ തിരിച്ചറിയണമെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.[]

“എമെര്‍ജിംഗ് കേരള” ഒരു ഭൂമിക്കച്ചവടമാണെന്ന് സമ്മതിക്കാത്തവര്‍ ആരുമില്ല. അതിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങളുടെ ഭാവി ദുരൂഹമായി അവശേഷിക്കു മ്പോഴാണ് ഇത്തരം നിക്ഷേപ സ്വപ്നങ്ങളുടെ പേരില്‍ മൊത്തം പ്രവാസികളേയും സം ഘനകളേയും അപമാനിക്കാനും പങ്കുപറ്റുകാരാക്കാനും ചില കുബുദ്ധികളും നിക്ഷിപ്ത താല്പര്യക്കാരും മാത്രമടങ്ങുന്ന പ്രവാസി സംഘടകളുടെ കൂട്ടായ്മയുടെ പേരില്‍ ഇടക്കിടെ നടക്കുന്ന സ്വീകരണ മാമാങ്കങ്ങള്‍ എന്നും, ഇത്തരം മാമാങ്കങ്ങള്‍ക്ക് ജിദ്ദ കോണ്‍സുലേറ്റ് അങ്കണം വേദിയാകുന്നതിന്റെ കാരണങ്ങളും പ്രവാസി സമൂഹം തിരിച്ചറിയണമെന്നും നവധാര അഭ്യര്‍ത്ഥിച്ചു.

ചില പുത്തന്‍പണക്കാര്‍ ശ്രദ്ധ നേടാന്‍ വേണ്ടി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതും, ആദരിക്കല്‍ സംഘടിപ്പിക്കു ന്നതും, സ്തുതിപാഠകരുടെ നീണ്ടനിരക്കു മുമ്പില്‍ സ്വയം കൃതാര്‍ത്ഥനായി സായൂജ്യമടയുകയും ചെയ്യുന്നവര്‍ വിരളമല്ല. പക്ഷേ അതിനുവേണ്ടി സ്വന്തം ചിലവില്‍ സംഘടിപ്പിക്കു ന്ന ഇത്തരം ഗിമ്മിക്കു കള്‍ സംഘനാകൂട്ടായ്മയുടെ പേരിലാവുകയും സമരസംഘടനാ നേതാക്കളാവേണ്ടവര്‍പോലും സാരഥ്യം വഹിക്കു കയും ചെയ്യുന്നത് പ്രവാസി സംഘടനകളെ പൊതുവിലും സാമൂഹ്യപ്രവര്‍ത്തകരെ വിശേഷിച്ചും പരിഹാസ്യമാക്കു ന്നതാണ്. നാടിന്റെ പുരോഗതിക്കു ം, പ്രവാസികളുടെ ഉന്നമനത്തിനും ഊന്നല്‍ നല്‍കുന്ന ഏത് സംരംഭവും പ്രശംസനീയമാണ്. പക്ഷേ കാളപെറ്റെന്ന് കേള്‍ക്കു മ്പോള്‍ കയറെടുക്കു ന്ന ഏറ്റുപാട്ടുകാര്‍ സംരംഭം വന്നിട്ട് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞു വേണമായിരുന്നു ഇത്തരം പൊറാട്ടുനാടകങ്ങള്‍ക്ക് കൊട്ടും കുരവയുമെടുക്കാന്‍ എന്നും നവധാര ഓര്‍മ്മപ്പെടുത്തി.

ഏരിയ പ്രസിഡന്റ് നാസ്സര്‍ ആഞ്ഞിലങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്രസെക്രട്ടറി നാസ്സര്‍ അരിപ്ര രാഷ്ട്രീയ റിപ്പോര്‍ട്ടും, ഷാജു ചാരുമ്മൂട് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗഫൂര്‍ ചുങ്കത്തറ, സഹീര്‍ വലപ്പാട്, ബഷീര്‍ ആലപ്പുഴ, രാംദാസ് പെരിന്തല്‍മണ്ണ, റഫീഖ് പെരിന്താറ്റിരി, മുജീബ് വാപ്പന്‍ എന്നിവരും സംസാരിച്ചു.

We use cookies to give you the best possible experience. Learn more