എഡിറ്റര്‍
എഡിറ്റര്‍
ഡോ. ജോസ് ചാക്കോക്ക് ശിഫ അല്‍ജസീറ യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Wednesday 30th March 2016 3:10pm

al-jaseeraറിയാദ്: ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശിഫ അല്‍ജസീറ പോളിക്‌ളിനിക്കിലെ ഇ.എന്‍.ടി സര്‍ജന്‍ ഡോ. ജോസ് വില്‍സന്‍ ചാക്കോക്കും കുടുംബത്തിനും ക്‌ളിനിക്ക് മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും യാത്രയയപ്പ് നല്‍കി.

ക്‌ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

അശ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ സി.എം കുഞ്ഞി, ഒവൈസ് ഖാന്‍, അലക്‌സാണ്ടര്‍ ഈശോ, രതീഷ്, കുമാര്‍, വഖാര്‍, പ്രദീപ്, ശാഹുല്‍ ഹമീദ്, സിയ മുഹമ്മദ്, സുമതി രാജ്‌ശേഖര്‍, ജീവനക്കാരായ കെ.ടി മൊയ്തു, തുര്‍ക്കി, അസീസ് പൊന്മുണ്ടം,

ശിഹാബ് കൊട്ടുകാട്, ഷഫ്‌സീര്‍, അസീസ് ചോലക്കല്‍, ഉമര്‍ വേങ്ങാട്ട്, ജാഫര്‍ ഷാലിമാര്‍, ദില്‍ഷാദ്, ജഫ്‌നാസ്, നാഫിഅ്, ജെയ്‌മോന്‍, ബാവ താനൂര്‍, ഷാഹിര്‍, ഫിറോസ്, അക്ബര്‍ മരക്കാര്‍, അസ്‌കര്‍, സലാം, സെയ്ദ്, അലവി, ഫര്‍സീന്‍ അശ്‌റഫ്,

മിനി, റെജി, ഓമന, മോളി, നേരി, മനിലിന്‍, നുസൈബ ഇസ്ഹാഖ്, ബിന്ധു, റിഷ, ജെസി, ലൗലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഡോ. രാജ് ശേഖര്‍ സ്വാഗതവും അക്ബര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു. ഡോ. ജോസിന്റെ ഭാര്യ ഡാനി ജോസ്, മക്കളായ റയാന്‍ ഫിലിപ്പ്, എറിക് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Advertisement