എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു
എഡിറ്റര്‍
Tuesday 26th September 2017 10:11am

റിയാദ് : സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സൗദിയുടെ 87 മത് ദേശീയ ദിനം ആഘോഷിച്ചു.

മുജീബ് കായംകുളം ആമുഖ പ്രസംഗവും മുഹ്‌സിന മുജീബ് ഖിറത്തും നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌ക്കാരിക സമ്മേളനം എന്‍ ആര്‍ കെ കണ്‍വീനര്‍ ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ ബക്കര്‍, പ്രിന്‍സ് ലീഗല്‍ അഡൈ്വസര്‍ സൗദ് ബക്കര്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ഇന്ത്യയുടെ പരമ്പരാഗതമായ സംസ്‌കാരവും ഭരണ കര്‍ത്താക്കളെയും ഇന്ത്യക്കാരുടെ ആദിത്യ മര്യാദയും സ്‌നേഹവും കേരള സന്ദര്‍ശന വേളകളില്‍ അടുത്തറിഞ്ഞവരാണന്നു തങ്ങളെന്ന് ആശംസ പ്രസംഗത്തില്‍ സൗദി പ്രമുഖര്‍ പറഞ്ഞു.

റഷീദ് കാസ്മി,ജയന്‍കൊടുങ്ങല്ലുര്‍ ദീപക് സാമന്വയ, ചന്ദ്രസേനന്‍, ജബ്ബാര്‍ മഹാത്മാ സ്‌കൂള്‍, സലിം വാലിലപ്പുഴ,നിസ്സാര്‍ പള്ളികശ്ശേരി, അസ്ലം പാലത്ത്, ലത്തീഫ് ഓമശ്ശേരി, അബ്ദുല്‍ അസീസ്, സത്താര്‍ കായംകുളം,യൂസുഫ്കുഞ് കായംകുളം, വിനോദ്, സന്തോഷ് കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍,റഹിം പാലത്ത്, മാള മൊഹ്യുദ്ദീന്‍, സുരേഷ് ശങ്കര്‍,ഷീല രാജു, ആനി സാമുവേല്‍, മഞ്ജുള ശിവദാസ് എന്നിവര്‍ ആശംസകല്‍ അരിപ്പിച്ചു.

പിഎംഎഫ് വോയിസ് നടത്തിയ ഗാനമേളയും ബ്രതെഴ്‌സ് ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ നടത്തിയ കലാപരിപാടികളും ശ്രദ്ധേയമായിരുന്നു. സൗദി ചരിത്രത്തിനെ ആസ്പദമാക്കികൊണ്ട് നിമിഷ അസ്ലം ക്വിസ്സ് പ്രോഗ്രാം നയിച്ചു . അബി ജോയ്, സോണി കുട്ടനാട്, ജോര്‍ജ് മാക്കുളം, അജ്മല്‍ ആലംകോട്, രാധാകൃഷ്ണന്‍ പാലത്ത്, ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. ജനറല്‍ സെക്രട്ടറി സവാദ് അയത്തില്‍ സ്വാഗതവും കോഡിനേറ്റര്‍ സ്റ്റീഫന്‍ കോട്ടയം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, ഡൂള്‍ ന്യൂസ് റിയാദ് ബ്യുറോ

Advertisement