എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി മലയാളി ഫെഡറേഷന്‍ മുസാഹ്മിയ യൂണിറ്റ് ധനസഹായം നല്‍കി
എഡിറ്റര്‍
Monday 30th October 2017 1:40pm

റിയാദ് :കാരുണ്യ കൂട്ടത്തിന്റെ സഹായത്താല്‍ ഒരു പ്രവാസി കൂടെ നാടണയുന്നു. റിയാദില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള മുസാഹമിയ സനയ്യയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന മുംബൈ സ്വദേശി സലിം മുഹമ്മദ് അലിഖാന്‍ ആണ് പ്രവാസി മലയാളി ഫെഡറേഷന്‍ മുസാഹ്മിയ യൂണിറ്റിലെ ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാടണയുന്നത്.

ജോലി സ്ഥാലത്തുനിന്നും റൂമിലേക്ക് പോകുംവഴി സൗദിപൗരന്‍ ഓടിച്ചിരുന്ന വാഹനം തട്ടി ഗുരുതരാവസ്ഥയില്‍ ആയി ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. സ്പോണ്‍സര്‍ പോലും കൈവിട്ട രീതിയില്‍ റൂമില്‍ നിത്യവൃത്തികള്‍ പോലും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ കഴിഞ്ഞ സലീമിന്റെ ദുരവസ്ഥ അറിഞ്ഞ പി എം എഫ് പ്രവര്‍ത്തകര്‍ അടിയന്തിരമായി നാട്ടില്‍ പോകാനുള്ള സഹായം പ്രവര്‍ത്തകരില്‍ നിന്നും സമാ ഹാരിക്കുകയായിരുന്നു.

സാമ്പത്തിക സഹായം മുസാഹ്മിയ പി.എം.എഫ് യുണിറ്റ് പ്രസിഡന്റ് വിജയകുമാര്‍ കൈമാറി. യൂണിറ്റ് ഭാരവാഹികളായ മണി കോതമംഗലം,സുധീഷ്,ബിജുപുനലൂര്‍,ജോയ്ചക്കിയത്തു് , വത്സരാജ് കണ്ണൂര്‍, പോള്‍ജോര്‍ജ് തൃശൂര്‍, സുനില്‍ കുമാര്‍ ഓയൂര്‍, സലീം പാവുമ്പ, ദീപുപാലഎന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement