എഡിറ്റര്‍
എഡിറ്റര്‍
കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ധനസഹായം കൈമാറി
എഡിറ്റര്‍
Tuesday 8th August 2017 3:43pm

 

റിയാദ്: തണല്‍ ചേമഞ്ചേരി ഡയലിസസ് സെന്റര്‍ ആരംഭിക്കുന്ന പാവപ്പെട്ട വൃക്ക രോഗികള്‍ക്കായുള്ള സൗജന്യ ഡയലിസസ് ചികിത്സ കേന്ദ്രത്തിന് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ചാരിറ്റി ഫണ്ടില്‍ നിന്നും അനുവദിച്ച തുക തണല്‍ ചേമഞ്ചേരി റിയാദ്ചാപ്റ്റര്‍ ട്രഷറര്‍ ഹനീഫയ്ക്ക് കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ശാഹിര്‍ കാപ്പാട് കൈമാറി. ബത്ഹ ഹാഫ്മൂന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ്.കെ.കെ, മീഡിയ കണ്‍വീനര്‍ സമീഷ് സജീവന്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement