എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: പി.സി. സിറിയക്കിനെതിരെ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
എഡിറ്റര്‍
Friday 29th November 2013 1:27pm

t.n-pratahaban

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ പി.സി.സിറിയക്കിനെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് ടി.എന്‍.പ്രതാപന്‍ രംഗത്ത്.

സിറിയക്കിനെതിരെ പ്രതാപന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കി. ഇഎഫ്എല്‍ നിയമം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പി .സി സിറിയക്ക് നടത്തിയ പ്രസ്താവനയാണ് ടി.എന്‍ പ്രതാപനെ ചൊടിപ്പിച്ചത്.

നിയമപരമായ കാര്യങ്ങളെക്കുറിച്ച് അലക്ഷ്യമായി അഭിപ്രായം പറഞ്ഞ സിറിയക്ക് വന്‍കിട കൈയേറ്റക്കാരുടെ താല്പര്യങ്ങളാണോ സംരക്ഷിക്കുന്നതെന്ന സംശയം ഉളവാക്കുന്നുവെന്നും പ്രതാപന്‍ പറഞ്ഞു

സിറിയക്കിനെ നിയന്ത്രിക്കണമെന്നും സിറിയക്കിന്റെ പ്രസ്താവന ശരിയായ രീതിയിലുള്ളതല്ലെന്നും പ്രതാപന്‍ പറഞ്ഞു.

കര്‍ഷകരുടെ ഭൂമി വനം വകുപ്പ് പിടിച്ചെടുക്കുന്ന ഇ.എഫ്.എല്‍. നിയമം എന്നുള്ള സിറിയക്കിന്റെ പരാമര്‍ശം വനം വകുപ്പുദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കുന്ന മാഫിയയെ സഹായിക്കുന്ന നിലപാടാണെന്നാണ് പ്രതാപന്റെ പക്ഷം.

വനംവകുപ്പിനെ കുറിച്ച് ഇന്നത്തെ സാഹചര്യത്തില്‍ ജനമധ്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താന നടത്തിയത് ശരിയായ നടപടിയല്ലെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.

കേരത്തിലെ പൊതുസമൂഹത്തിന്റെ സ്വത്തായ വനഭൂമി, ചെറുകിട കര്‍ഷകരുടെ താത്പര്യം കേന്ദ്രവനം നിയമം എന്നിവയെ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും പ്രതാപന്‍ കത്തില്‍ വ്യക്തമാക്കുന്നു.

സിറിയക്കിനെ ഏല്‍പ്പിച്ച ചുമതലകള്‍ മാത്രമേ നിര്‍വഹിക്കാവൂ എന്ന് അദ്ദേഹത്തോട് കര്‍ശനമായും പറയണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

Advertisement