എഡിറ്റര്‍
എഡിറ്റര്‍
ശ്രീകൃഷ്ണനെ ഐതിഹാസിക പൂവാലനെന്ന് വിളിച്ചത് തെറ്റ്; മാപ്പപേക്ഷയുമായി പ്രശാന്ത് ഭൂഷണ്‍
എഡിറ്റര്‍
Tuesday 4th April 2017 11:31am

ന്യൂദല്‍ഹി: ശ്രീകൃഷ്ണനെ ‘ഐതിഹാസിക പൂവാലന്‍’ എന്നു വിശേഷിപ്പിച്ചതില്‍ മാപ്പ് ചോദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

റോമിയോ സ്‌ക്വാഡിനെ കുറിച്ചും ഭഗവാന്‍ ശ്രീകൃഷ്ണനെ കുറിച്ചുമുള്ള എന്റെ ട്വീറ്റ് അനുചിതമായിപ്പോയെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ ട്വീറ്റ് പലരേയും വേദനിപ്പിച്ചു എന്നതില്‍ ദു:ഖമുണ്ട്. അതുകൊണ്ട് തന്നെ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുകയും പ്രസ്തുത ട്വീറ്റ് പിന്‍വലിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.


Dont Miss മംഗളം ചാനല്‍ മേധാവി അജിത് കുമാറും സംഘവും ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി; ഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് പരാതി


യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ പൂവാലവിരുദ്ധ (ആന്റി റോമിയോ) സ്‌ക്വാഡിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

‘റോമിയോ ഒരു യുവതിയെ മാത്രമേ പ്രണയിച്ചുള്ളൂ. ശ്രീകൃഷ്ണനാകട്ടെ ഐതിഹാസികനായ പൂവാലനാണ്. ആന്റി റോമിയോ സ്‌ക്വാഡിന് ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നു പേരിടാന്‍ ആദിത്യനാഥിനു ചുണയുണ്ടോ’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റിലൂടെ ചോദിച്ചത്.
ഇതിന് പിന്നാലെ ദല്‍ഹി ബി.ജെ.പി. വക്താവ് തേജീന്ദര്‍പാല്‍ സിങ് ബഗ്ഗ പോലീസില്‍ പരാതി നല്‍കി.  ഭഗവാനെ അവഹേളിക്കുന്ന പരാമര്‍ശങ്ങളിലൂടെ ഹിന്ദു വിശ്വാസത്തെത്തന്നെ പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചെന്നാണ് ബഗ്ഗ പരാതിയില്‍ പറഞ്ഞത്. യു.പി. സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്നതിനപ്പുറം ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചെങ്കിലും വിവാദത്തിനു തടയിടാനായില്ല.

സ്വരാജ് അഭിയാന്‍ എന്ന പുതിയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ പ്രശാന്ത് ഭൂഷണെതിരേ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

പൊതുസ്ഥലങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനത്തിന്റെ തുടര്‍ച്ചയായാണ് യോഗി ആദിത്യനാഥ് പോലീസിന്റെ ആന്റി റോമിയോ സ്‌ക്വാഡ് രൂപവത്കരിച്ചത്. എന്നാല്‍ ഈ സ്‌ക്വാഡാകട്ടെ യുവാക്കളേയും യുവതികളേയും ഒരുമിച്ചുകണ്ടാല്‍ അപ്പോള്‍ ഓടിച്ചുവിടുകയോ പിടികൂടുകയോ ചെയ്യും. ഇതിനെതിരെ വലിയ പ്രതിഷേധമാണ് യു.പിയില്‍ ഉയര്‍ന്നുവന്നത്.

Advertisement