എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ കോണ്‍ഗ്രസിനു വേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോറിനെ കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികമെന്ന് പാര്‍ട്ടി ഓഫീസിന് പുറത്ത് പോസ്റ്റര്‍
എഡിറ്റര്‍
Monday 20th March 2017 4:09pm

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോറിനെ കണ്ടുപിടിച്ച് തരുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പോസ്റ്റര്‍. ലഖ്‌നൗവിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.


Also read ഹൈദരാബാദിലെ സി.പി.ഐ.എം റാലിയില്‍ വന്‍ജനപങ്കാളിത്തം: സമാപന സമ്മേളന നഗരിയിലെത്തിയത് രണ്ടുലക്ഷത്തോളം പേര്‍ 


കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ് പോസ്റ്റര്‍ ആദ്യം കണ്ടത്. കണ്ട ഉടന്‍ തന്നെ പോസ്റ്റര്‍ നീക്കം ചെയ്തു. പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി രാജേഷ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു.

എന്നാല്‍ പ്രശാന്ത് കിഷോറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങളെ വിഡ്ഡികളെ പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്ത് എന്നും പറഞ്ഞ എല്ലാ കാര്യങ്ങളും തങ്ങള്‍ യൊതൊരു എതിര്‍പ്പും കൂടാതെ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ രക്ഷിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം പാഴ്‌വാക്കായി. ഇപ്പോള്‍ തങ്ങള്‍ക്ക് മറുപടിയാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചയാളാണ് പ്രശാന്ത് കിഷോര്‍. തുടര്‍ന്ന് ബി.ജെ.പി വിരുദ്ധ പക്ഷത്തെത്തിയ ഇദ്ദേഹം ബീഹാറില്‍ മഹാസഖ്യത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞു. ബീഹാറില്‍ മഹാസഖ്യം വിജയിച്ചതോടെയാണ് യു.പിയില്‍ കോണ്‍ഗ്രസ് ഇദ്ദേഹത്തിന്റെ സഹായം തേടിയത്.

Advertisement