എഡിറ്റര്‍
എഡിറ്റര്‍
പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് മുഖര്‍ജിയായിരുന്നെന്ന് മന്‍മോഹന്‍ സിംഗ്
എഡിറ്റര്‍
Saturday 14th October 2017 9:49pm

 

ന്യൂദല്‍ഹി: പ്രധാനമന്ത്രിയാവാന്‍ തന്നെക്കാള്‍ യോഗ്യന്‍ പ്രണബ് മുഖര്‍ജിയായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ ആസ്പദമാക്കി പ്രണബ് മുഖര്‍ജി എഴുതിയ ‘ദ കോയലിഷന്‍ ഇയേഴ്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി പദം ലഭിക്കാത്തതിലുള്ള പ്രണബ് മുഖര്‍ജിയുടെ ദു:ഖം ന്യായമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയാവാന്‍ പ്രണബിന് അധിക യോഗ്യതയുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ദുഖമുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താനീക്കാര്യത്തില്‍ നിസഹായനായിരുന്നെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.


Also Read: ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു


കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേദിയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍.

2004ലെ ഒന്നാം യു.പി.എ മന്ത്രിസഭയില്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് മുഖര്‍ജി പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. 1996 മുതല്‍ രാഷ്ട്രപതിപദത്തിലെത്തുന്നിടം വരെയുള്ള കാലഘട്ടമാണ് പ്രണബ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

Advertisement