സ്വന്തം കയ്യില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി മുതിര്‍ന്ന അഭിനേതാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തി പ്രകാശ് രാജ്; അനുഭവം പങ്കുവെച്ച് രാജ രവീന്ദ്ര
indian cinema
സ്വന്തം കയ്യില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി മുതിര്‍ന്ന അഭിനേതാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തി പ്രകാശ് രാജ്; അനുഭവം പങ്കുവെച്ച് രാജ രവീന്ദ്ര
ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 9:40 am

ഇന്ത്യയിലെ മികച്ച നടന്‍മാരിലൊരാളാണ് പ്രകാശ് രാജ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം തന്നെ കര്‍ണാടക രാഷ്ട്രീയത്തിലും സജീവമായ പ്രകാശ് രാജ് ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിക്കാറുള്ളത്.

പ്രകാശ് രാജ് മികച്ച ഒരു മനുഷ്യസ്‌നേഹിയാണെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പ്രമുഖ തെലുങ്ക് നടന്‍ രാജാ രവീന്ദ്ര പറഞ്ഞു. തനിക്കറിയാവുന്ന ഒരു അനുഭവത്തെ മുന്‍നിര്‍ത്തിയാണ് രാജാ രവീന്ദ്രയുടെ ഈ വെളിപ്പെടുത്തല്‍.

വളരെ അഭിനയ പാരമ്പര്യമുള്ള ഒരു തെലുങ്ക് നടന്‍ താന്‍ നല്‍കാനുള്ള 50 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് രാജാ രവീന്ദ്ര പങ്കുവെച്ചത്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ നടനെ വിളിച്ചു വരുത്തി കൗണ്‍സലിംഗ് നടത്തി ആത്മഹത്യയില്‍ നിന്ന് പിന്‍തിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്.

വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിര്‍ന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നല്‍കാനുള്ള 50 ലക്ഷം രൂപ താന്‍ നല്‍കാമെന്നും പ്രകാശ് രാജ് പറഞ്ഞു. ആ മുതിര്‍ന്ന നടന്‍ ആരാണെന്ന് രാജാ രവീന്ദ്ര വെളിപ്പെടുത്തിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ