എഡിറ്റര്‍
എഡിറ്റര്‍
‘ഞാനൊരു ഭീരുവല്ല, പറഞ്ഞത് മാറ്റാന്‍ ഒരുക്കമില്ല; ഒരു പാര്‍ട്ടിയുടെ നേതാവിനെയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് വിമര്‍ശിച്ചതെന്ന് പ്രകാശ് രാജ്
എഡിറ്റര്‍
Thursday 5th October 2017 11:06pm

ന്യൂദല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ പ്രകാശ് രാജ് വിമര്‍ശനവുമായി രംഗത്തെത്തുകയും തുടര്‍ന്ന് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സുഹൃത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെയായിരുന്ന പ്രകാശ് രാജിന്റെ പ്രസ്താവന.

ഗൗരിയുടെ കൊലയാളികളെ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചിലര്‍ ഗൗരിയുടെ കൊലപാതകം സോഷ്യല്‍ മീഡിയയിലും മറ്റും ആഘോഷിക്കുകയാണെന്നു പറഞ്ഞ പ്രകാശ് രാജ് അത്തരക്കാരില്‍ പലരേയും മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാണെന്നും ചൂണ്ടിക്കാണിച്ചു.

കടുത്ത സംഘപരിവാര്‍ വിമര്‍ശകയായിരുന്ന ഗൗരിയുടെ കൊലപാതകം ആഘോഷിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി കണ്ണടയ്ക്കുകയാണെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു. ഇതിനെതിരെ പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് പരിഗണിക്കുന്നതിലേക്ക് കോടതി മാറ്റിവെച്ചിരിക്കുകയാണ്.

ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാട് വീണ്ടും ഉറപ്പിക്കുകയാണ് പ്രകാശ് രാജ്.

‘ ഗൗരിയുടെ കൊലപാതകം എന്നെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. കൊലപാതകം ആഘോഷിക്കപ്പെട്ടത് കണ്ട് ഞാന്‍ തകര്‍ന്നു. എന്നാല്‍ അതിനേക്കാള്‍ എന്നെ വേദനിപ്പിച്ചത് അത്തരക്കാര്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവരാണെന്ന് അറിഞ്ഞപ്പോളാണ്. ഈ ജനാധിപത്യ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ മൗനത്തില്‍ ഞാന്‍ അസ്വസ്ഥനാണ്.’ രാജ് പറയുന്നു.


Also Read:  ജനരക്ഷ യാത്രയില്‍ നിന്നും മുങ്ങിയ അമിത് ഷായ്ക്ക് ദല്‍ഹിയിലും രക്ഷയില്ല; അമിത് ഷായുടെ ‘മുങ്ങല്‍’ വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും


തനിക്കെതിരെ ഉയര്‍ന്ന മോദി വിരോദ്ധി ആരോപണങ്ങള്‍ക്കും പ്രകാശ് രാജ് മറുപടി നല്‍കി.’ പ്രധാനമന്ത്രിയുടെ മൗനം മരവിപ്പിക്കുന്നതാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അത് പറയാനുള്ള അവകാശമുണ്ടെനിക്ക്. എങ്ങനെയാണ് അവരെന്നെ മോദി വിരോദ്ധിയെന്ന് വിളിക്കുക. ഞാന്‍ മോദി വിരോദ്ധിയല്ല. ഭൂരിപക്ഷം തെരഞ്ഞെടുത്ത, എന്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായല്ല ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഈ രാജ്യത്തെ ജനങ്ങളേയും ഇവിടുത്തെ ജനങ്ങളേയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.’ പ്രകാശ് രാജ് പറയുന്നു.

‘ ചില വിഷയങ്ങളില്‍ അദ്ദേഹവുമായി എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചതിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്. ഞാനൊരു ഭീരുവല്ല. സമൂഹം എന്റെ ചുമലില്‍ വച്ചു തന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ എനിക്ക് കഴിയില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘ ഞാന്‍ പറയുന്നതിന്റെ ഉത്തരവാദിത്വം എനിക്കുണ്ട്. പ്രകാശ് രാജെന്ന വ്യക്തിയുടെ ഐഡിറ്റിയാണത്. എന്നെ ട്രോളുന്നവര്‍ എന്നെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്തവരാണ്. അന്തരഫലമെന്തായാലും ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും. സത്യം പറയും. എന്റെ വാക്കുകളില്‍ ഞാന്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. യാതൊരു സംശയവും വേണ്ട.’ പ്രകാശ് രാജ് നിലപാട് വ്യക്തമാക്കുന്നു.

Advertisement