പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചരണം; കോണ്‍ഗ്രസിനെതിരെ പരാതിയുമായി താരം
Fake News
പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചരണം; കോണ്‍ഗ്രസിനെതിരെ പരാതിയുമായി താരം
ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 8:48 pm

ബംഗളൂരു: ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജപ്രചരണം. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിസ്‌വാന്‍ അര്‍ഷാദിന്റെ പി.എ എന്നവകാശപ്പെടുന്ന മസ്ഹര്‍ അഹ്മദ് എന്നയാളാണ് വ്യാജപ്രചരണം നടത്തിയതെന്ന് പ്രകാശ് രാജ് ആരോപിച്ചു.

സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിസ്‌വാന് താന്‍ കൈ കൊടുത്തത് കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നാക്കുകയും ഇനി തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞു കൊണ്ട് മസ്ഹര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു.

കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും പ്രകാശ് രാജ് പറഞ്ഞു. മസ്ഹറുമായി നടത്തിയ ഫോണ്‍ സംഭാഷണവും പ്രകാശ് രാജ് പുറത്തു വിട്ടിട്ടുണ്ട്.