എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയുടെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹാദിയ തന്നെ; ഹൈക്കോടതി നടപടി ഞെട്ടിക്കുന്നതെന്നും പ്രകാശ് കാരാട്ട്
എഡിറ്റര്‍
Thursday 5th October 2017 6:00pm


തൃശൂര്‍: ഹാദിയ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹാദിയ തന്നെയാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹാദിയക്ക് അവരുടെ തീരുമാനം പോലെ ജീവിക്കാമെന്നാണ് പാര്‍ട്ടി നിലപാടെന്നും പറഞ്ഞ കാരാട്ട് വിഷയത്തില്‍ ഹൈക്കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.


Also Read: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിയെയാണ് കാരട്ട് ഞെട്ടിക്കുന്നതെന്ന് വിശേഷിപ്പിച്ചത്. ഹൈക്കോടതി നടപടി പുന:പരിശോധിക്കുമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്നാകും സുപ്രീംകോടതി പരിശോധിക്കുക. ഹാദിയക്കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.


Dont Miss: ആരോമലിന്റെ കത്തിന് പിണറായിയുടെ മറുപടി; മുറി നിറയെ പഠനോപകരണങ്ങളുമായി ആരോമലിന് ഇനി പഠിക്കാം


മുസ്‌ലിം സമുദായത്തിലേക്ക് മതം മാറിയ അഖിലയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24 നാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നടപടി.

Advertisement