ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോട്ടില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍; ചാക്കിട്ടു പിടിത്തം മറച്ചുവെക്കാതെ ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 11:43am

ബെംഗളുരു: അത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറുന്ന കര്‍ണാടകയില്‍ എന്ത് വിലകൊടുത്തും സര്‍ക്കാര്‍ ഉണ്ടാക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ജെ.ഡി.എസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോട്ടില്‍. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജാവഡേക്കര്‍ റിസോട്ടിലെത്തിലെത്തിയത്.


Read Also: കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന് തന്ത്രം മെനഞ്ഞത് യെച്ചൂരി; പദ്ധതി നടപ്പിലാക്കിയത് ഇങ്ങനെ


കോണ്‍ഗ്രസിലും ജെ.ഡി.എസിലും അസംതൃപ്തരായ ചില എം.എല്‍.എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നും മാധ്യങ്ങളോട് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ജാവേദ്കര്‍ റിസോട്ടിലെത്തിയത്. തങ്ങള്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ചില എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.


Read Also : അറിയാവുന്ന കളിയെല്ലാം അവര്‍ കളിക്കട്ടെ, പക്ഷേ ഇത്തവണ വിട്ടുതരില്ല: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്


‘കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ പല എം.എല്‍.എമാരും അതൃപ്തരാണ്. ജനാധിപത്യപരമായി ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വേണം. ഞങ്ങള്‍ അത് രൂപീകരിക്കും. അനാവശ്യമായ പ്രശ്നങ്ങള്‍ ആര്‍ക്കും സൃഷ്ടിക്കാം. പക്ഷേ കര്‍ണാടക ജനത ഞങ്ങള്‍ക്കൊപ്പമാണ്. യോഗത്തിനുശേഷം ഞങ്ങള്‍ ആവശ്യമായ നടപടിയെടുക്കും. പിന്നാമ്പുറത്തൂടെ കടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. സ്വന്തം നേട്ടത്തിനായി ബദ്ധശത്രുക്കള്‍ ഒരുമിക്കുകയാണ്.’ എന്നായിരുന്നു ജാവഡേക്കര്‍ പറഞ്ഞത്.

അതേസമയം ജെ.ഡി.എസിന്റെ രണ്ട് എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിലെ അഞ്ച് എം.എല്‍.എമാരുമായി ബന്ധപ്പെടാനാവുന്നില്ലെന്നാണ്് റിപ്പോര്‍ട്ട്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെയും രണ്ട് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് ‘കാണാനില്ലാത്തതെന്ന്’ എന്‍.ഡി.ടി.വി യാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

രാജശേഖര്‍ പാട്ടീല്‍, നാഗേന്ദ്ര, അനന്ത് സിങ് എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരെയാണ് കാണാനില്ലാത്തത്. ജെ.ഡി.എസ് എം.എല്‍.എമാരായ വെങ്കടപ്പ നായക, വെങ്കട റാവു നാഡഗൗഡ എന്നിവര്‍ ജെ.ഡി.എസ് യോഗം നടക്കുന്ന ഹോട്ടലില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisement