എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
എഡിറ്റര്‍
Thursday 6th June 2013 2:34pm

doctors

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍. സായാഹ്ന ഒ.പി കള്‍ തുടങ്ങില്ലെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മെഡിക്കല്‍ കേളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിവല്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

Ads By Google

ഡെങ്കിപ്പനിയും, പകര്‍ച്ച പനിയുമായി നിരവധി പേരാണ് അടുത്തിടെയായി കേരളത്തില്‍ മരണപ്പെട്ടത്.  ഗവണ്‍മെന്റ്  ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ നേരത്തെ അനുമതി നല്‍കിയത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സമയം ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആ തീരുമാനവും പിന്നീട് മാറ്റുകയായിരുന്നു.

അതേസമയം സ്വകാര്യ ചികിത്സ പുനസ്ഥാപിക്കാനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജെ.എം.സി.ടിയെ നടത്തുന്ന നീക്കത്തെ എതിര്‍ത്ത് തോല്പിക്കുക്കണമെന്ന് കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ആരോഗ്യ പ്രവര്‍ത്തകനുമായ ബി.ഇഖ്ബാല്‍ പറഞ്ഞു.

മഴക്കാലം വന്നതോടെ കേരളമെങ്ങും ഭീതി പരത്തികൊണ്ട് പകര്‍ച്ച പനി പടര്‍ന്നു പിടിച്ചിരിക്കയാണ്. ഇതിനകം നൂറോളം പേരാണ് പനി ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഉചിതമായ് ചികിത്സ നല്‍കിയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജനങ്ങള്‍ക്കാശ്വാസം പകരുക എന്നതാണ് വൈദ്യസമൂഹത്തിന്റെ കടമ.

എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതു പോലെ ജനങ്ങളുടെ ദുരിതത്തില്‍ നിന്നും മുതലെടുക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടന നീക്കം നടത്തി വരികയാണ്.

സ്വകാര്യ ചികിത്സ അനുവദിച്ചാല്‍ രോഗികളുടെ ദുരിതം കൂടുതല്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. പനി ബാധിച്ചവരെക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന മറ്റ് രോഗികളെയായിരിക്കും ഡോക്ടര്‍മാര്‍ പരിശോധിക്കുക. ജനങ്ങളുടെ ദുരിതത്തില്‍ നിന്നും മുതലെടുത്ത് പണമുണ്ടാക്കുക മാത്രമാണ് ഡോക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.

കരളം വലിയൊരു ആരോഗ്യ പ്രതിസന്ധിയെ നേരിടുന്ന അവസരത്തില്‍ സര്‍ക്കാരിലും ജനങ്ങളിലൂം സമ്മര്‍ദ്ദം ചെലുത്തി സ്വകാര്യ ചികിത്സ പിന്‍ വാതിലിലൂടെ പുനസ്ഥാപിക്കാന്‍ കെ.ജി.എം.സി.ടി എ നടത്തുന്ന  നീക്കത്തെ എതിര്‍ത്ത് തോല്പീക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement