എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് പി.പി തങ്കച്ചന്‍
എഡിറ്റര്‍
Saturday 4th August 2012 3:56pm

കൊച്ചി: ടി.എന്‍.പ്രതാപന്‍ എം.എല്‍.എയെ ജാതി പറഞ്ഞ് വിമര്‍ശിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ രംഗത്ത്. ജോര്‍ജ് തന്റെ പദവിയുടെ വലിപ്പം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് തങ്കച്ചന്‍ പറഞ്ഞു. പ്രതാപനെ ജാതി പറഞ്ഞ് വിമര്‍ശിക്കരുതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads By Google

പി.സി ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണം. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. അതുകൊണ്ടുതന്നെ മിതത്വം പാലിക്കണം. മുന്നണി സംവിധാനത്തിന് ചേരാത്ത പരാമര്‍ശമാണ് ജോര്‍ജ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോര്‍ജ് മുന്നണിയില്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നുവെന്ന് മുന്‍പും തോന്നിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് നേരിട്ട് നിര്‍ദേശിച്ചിട്ടുള്ളതാണ്. മുന്നണി സംവിധാനത്തിന് യോജിച്ച ചര്‍ച്ചയല്ല ഇപ്പോള്‍ ജോര്‍ജ് ഉന്നയിച്ചിരിക്കുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.

ജോര്‍ജിന്റെ പ്രസ്താവനയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കക്ഷിനേതാക്കളുടെ യോഗം വിളിക്കും. ജാതി പറഞ്ഞ് വിമര്‍ശിച്ചതിലുള്ള വികാരമാണ് പ്രതികരണത്തിലൂടെ പ്രതാപന്‍ പ്രകടമാക്കിയത്. പ്രതാപന്റെ പ്രതികരണം മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരും പങ്കുവയ്ക്കുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.

Advertisement