പാന്‍ ഇന്ത്യന്‍ ചിത്രമാവാന്‍ പവര്‍ സ്റ്റാര്‍; ഒമര്‍ ലുലു - ബാബു ആന്റണി ചിത്രത്തില്‍ കന്നഡ യുവ താരം ശ്രേയസ് മഞ്ജുവും
Malayalam Cinema
പാന്‍ ഇന്ത്യന്‍ ചിത്രമാവാന്‍ പവര്‍ സ്റ്റാര്‍; ഒമര്‍ ലുലു - ബാബു ആന്റണി ചിത്രത്തില്‍ കന്നഡ യുവ താരം ശ്രേയസ് മഞ്ജുവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th December 2020, 10:31 am

കൊച്ചി: സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറില്‍ കന്നട യുവതാരം ശ്രേയസ് മഞ്ജുവും.

ബാബു ആന്റണി നായകനാവുന്ന ചിത്രത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. കന്നടയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ. മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു.

2019-ല്‍ പുറത്തിറങ്ങിയ പാഡെ ഹുളി എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നായികയില്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന് ഒരു ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്റിലോര്‍, അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാം എന്നിവരും പവര്‍ സ്റ്റാറില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. Rambo:Last Blood (2019), I Almost Married a Serial Killer (2019), The Mercenary (2020), The Debt Collector(2020) എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനാണ് ലൂയിസ് മാന്‍ഡിലോര്‍. ആക്ടര്‍ ഡയറക്ടര്‍, പ്രൊഡ്യൂസര്‍, കഥാകൃത്ത് തുടങ്ങിയ മേഖലകളിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമായ പവര്‍സ്റ്റാറില്‍ മലയാളത്തില്‍ നിന്നും ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം എന്നിവരും പ്രധാന വേഷങ്ങള്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Power Star to become Pan Indian film; Shreyas Manju to star in Omar Lulu – Babu Antony movie