Administrator
Administrator
പവര്‍ഹൗസ് തീപിടുത്തം സമഗ്രമായി അന്വേഷിക്കും
Administrator
Tuesday 21st June 2011 10:42am

കൊച്ചി: മൂലമറ്റം പവര്‍ ഹൗസിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. തീപിടിത്തത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നുകൂടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

Advertisement