എഡിറ്റര്‍
എഡിറ്റര്‍
ചര്‍ച്ച് നിയമങ്ങള്‍ തിരുത്തി മാര്‍പാപ്പയുടെ സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ
എഡിറ്റര്‍
Friday 29th March 2013 6:20am

റോം:  പാരമ്പര്യത്തെ തള്ളി പറഞ്ഞ് പുതിയ മാര്‍പാപ്പ മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ കാല്‍  കഴുകി മുത്തി.

Ads By Google

പീഡാസഹനത്തിന്റെ തലേന്നാള്‍ തന്റെ 12 ശിഷ്യന്മാരെ ചുറ്റുമിരുത്തി യേശുദേവന്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതിന്റെ ഓര്‍മ പുതുക്കലിന്റെ ഭാഗമായി ലോകമെങ്ങും
ക്രിസ്തു മത പുരോഹിതര്‍ വിശ്വാസികളുടെ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കാറുണ്ട്.

വത്തിക്കാനിലെ ജുവൈനല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ രണ്ടു സ്ത്രീകളുടെ കാലുകള്‍ ഇത്തരത്തില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ കഴുകി മുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

പെസഹ വ്യാഴത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം. പുരുഷന്മാരുടെ കാല്‍ മാത്രമേ പുരോഹിതര്‍ക്ക് കഴുകി ചുംബിക്കാന്‍ പാടുള്ളൂവെന്നാണ്ചര്‍ച്ച് നിയമം. മുമ്പൊരിക്കലും ഒരു പാപ്പയും സ്ത്രീകളുടെ കാല്‍ കഴുകി ചുംബിച്ചിട്ടില്ല.

ഫ്രാന്‍സിസ് ഒന്നാമന്റെ ഈ നടപടി വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. അതേ സമയം പരിഷ്‌കരണ വാദികള്‍ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഭാഗമായി ക്രിസ്തു അദ്ദേഹത്തിന്റെ സ്ത്രീകളായ ശിഷ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരുന്നുവെന്ന്  ഫ്രാന്‍സിസ് ഒന്നാമന്‍ വിശദീകരിച്ചു .

ഇത് ഉദാഹരണമാണ് .ഇത് തെളിവാണ്, നിങ്ങളുടെ കാല്‍ കഴുകുന്നതിനര്‍ത്ഥം ഞാന്‍ നിങ്ങളെ സേവിക്കാന്‍ സന്നദ്ദനാണെന്നാണ് വ്യക്തമാക്കുന്നതെന്നും  14 മുതല്‍ 21 വയസ് പ്രായമുള്ള റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയിലെ അംഗങ്ങളോട്  മാര്‍പാപ്പ പറഞ്ഞു.

മറ്റുള്ളവരെ സഹായിക്കുകയെന്നാണ് യേശു ഈ പ്രവൃത്തിയിലൂടെ വെളിപ്പെടുത്തിയത്. ഇതാണ് ഞാന്‍ ചെയ്യുന്നത് . ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.

കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന്‍ എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് . ഞാന്‍ നിങ്ങളുടെ സേവകനായിരിക്കുമെന്നും പോപ്പ് വിശദീകരിച്ചു.

കല്ലുപാകിയ ഹാളില്‍ അദ്ദേഹം കറുത്തവരും, വെളുത്തവരും, സ്ത്രീകളും, പുരുഷന്മാരും ഉള്‍പ്പെടെയുള്ളവരുടെ ടാറ്റു പതിച്ച കാലുകളുള്‍പ്പെടെ കഴുകിയ ശേഷം വെളുത്ത കോട്ടണ്‍ കൊണ്ട് തുടച്ച ശേഷം ചുംബിക്കുന്ന ദൃശ്യം വത്തിക്കാനില്‍ നിന്നും പുറത്തുവിട്ടിട്ടുണ്ട്.

Advertisement