| Sunday, 26th May 2013, 12:00 am

നിരീശ്വരവാദികള്‍ക്ക് സ്വര്‍ഗം ലഭിക്കാന്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുക: മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വത്തിക്കാന്‍: നിരീശ്വരവാദികള്‍ക്ക് സ്വര്‍ഗത്തിലേക്കെത്താന്‍ വഴി പറഞ്ഞ് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ! നിരീശ്വരവാദികളാണെങ്കിലും സത്പ്രവര്‍ത്തികള്‍ അവരെ സ്വര്‍ഗത്തിലെത്തിക്കുമെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്.

മാര്‍പാപ്പയുടെ പരാമര്‍ശം എന്തായാലും പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ക്രിസ്തുവില്‍ വിശ്വാസിക്കാത്തവര്‍ക്ക് സ്വര്‍ഗരാജ്യം ലഭിക്കുകയില്ല എന്ന ക്രൈസ്തവ വിശ്വാസത്തിന് പാപ്പ കോട്ടം വരുത്തി എന്നാണ് പ്രധാന ആരോപണം.[]

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ നടന്ന കുര്‍ബാനയിലാണ് മാര്‍പാപ്പ പരാമര്‍ശം നടത്തിയിരിക്കുന്നത്. ആചാരവും ദൈവവിശ്വാസവുമല്ല സ്വര്‍ഗ രാജ്യത്തേക്കുള്ള താക്കോല്‍, സത്കര്‍മമ്മാണെന്നും പാപ്പ കുര്‍ബാനയ്ക്കിടെ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്തുവിന് എല്ലാ മനുഷ്യരേയും രക്ഷിക്കാന്‍ കഴിയും. സത്കര്‍മങ്ങള്‍ എല്ലാവര്‍ക്കും സ്വര്‍ഗരാജ്യം പ്രാപ്യമാക്കും. പാപ്പ പറഞ്ഞു. എന്നാല്‍ മാര്‍പാപ്പയുടെ പ്രസ്താവന യാഥാസ്ഥിതിക വിശ്വാസികളില്‍ കടുത്ത വിയോജിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more