ബിക്കിനി മോഡലിന്റെ ചിത്രത്തിന് ലൈക്ക് ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി വത്തിക്കാന്‍
Social Media
ബിക്കിനി മോഡലിന്റെ ചിത്രത്തിന് ലൈക്ക് ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി വത്തിക്കാന്‍
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 5:08 pm

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഒരു ഇന്‍സ്റ്റഗ്രാം ലൈക്കാണ് വത്തിക്കാനിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചാ വിഷയം. നതാലിയ ഗാരിബോട്ടോ എന്ന ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ലൈക്ക് വീണതാണ് ചര്‍ച്ചകള്‍ക്ക് കാരണം.

സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടിയിരിക്കുകയാണ് വത്തിക്കാന്‍. പ്രത്യേക സോഷ്യല്‍ മീഡിയ ടീം ആണ് പോപ്പിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

പോപ്പിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരെയും ഫോളോ ചെയ്യുന്നില്ല. സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമോ ഇന്‍സ്റ്റഗ്രാമിന്റെ ഉടമസ്ഥാവകാശമുള്ള ഫേസ്ബുക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രസീലിയന്‍ മോഡല്‍ ഒക്ടോബര്‍ അഞ്ചിന് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് മാര്‍പാപ്പയുടെ ലൈക്ക് വീണത്. സ്‌കൂള്‍ യൂണിഫോമിന് സമാനമായ ചെറിയ വസ്ത്രം ധരിച്ചുള്ള ചിത്രത്തിന് പോപ്പിന്റെ @franciscus എന്ന ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ലൈക്ക് വീണതായി കണ്ടെത്തുകയായിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിന് പിന്നാലെ ചിത്രം അണ്‍ലൈക്ക് ആവുകയും ചെയ്തു.

74 ലക്ഷം ഫോളോവേഴ്‌സാണ് മാര്‍പാപ്പയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. വത്തിക്കാനിലെ ചടങ്ങുകളുടെയും മാര്‍പാപ്പ പങ്കെടുക്കുന്ന മറ്റു പൊതുപരിപാടികളുടെയും ചിത്രങ്ങളാണ് ഈ അക്കൗണ്ടില്‍ ഉണ്ടാകാറുള്ളത്.

താന്‍ സ്വര്‍ഗത്തില്‍ പോകുമെന്നും മാര്‍പാപ്പയുടെ അനുഗ്രഹം ലഭിച്ചെന്നുമാണ് സംഭവത്തെ തുടര്‍ന്ന് ബ്രസീലിയന്‍ മോഡല്‍ ഗാരിബോട്ടോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pope Francis likes image of bikini model; Vatican seeks explanation from Instagram