എഡിറ്റര്‍
എഡിറ്റര്‍
പോണ്ടിങ് ആഭ്യന്തര ക്രിക്കറ്റിലെ കേമന്‍
എഡിറ്റര്‍
Thursday 21st March 2013 12:27pm

ഹൊബാര്‍ട്: വിരമിച്ച മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായി. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പായ ഷെഫീല്‍ഡ് ഷീല്‍ഡിലെ പ്രകടനമാണ്, ടാസ്മാനിയന്‍ ടൈഗേഴ്‌സ് ടീമിന്റെ താരമായ പോണ്ടിങ്ങിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Ads By Google

കഴിഞ്ഞ നവംബറിലാണ് മുപ്പത്തിയെട്ടുകാരന്‍ പോണ്ടിങ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. സച്ചിനും രാഹുല്‍ ദ്രാവിഡിനും പിന്നില്‍ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ കളിക്കാരുടെ നിരയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

ഈ സീസണില്‍ ഇതുവരെ 875 റണ്‍സാണ് പോണ്ടിങ് നേടിയത്. കഴിഞ്ഞ കളിയില്‍ നേടിയ 200 നോട്ടൗട്ടും ഇതില്‍ ഉള്‍പ്പെടും.

അതേസമയം, ആഷസ് കളിക്കാന്‍ ഓസീസ് ടീമിലേക്കു മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും പോണ്ടിങ് വ്യക്തമാക്കി. ഞാനോ മൈക്ക് ഹസിയോ ഇനി ഓസീസ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് നിരാശരാകരുത് – പോണ്ടിങ് പറഞ്ഞു.

168 ടെസ്റ്റില്‍ നിന്ന് പോണ്ടിങ് നേടിയത് 13,378 റണ്‍സാണ്. അതേപ്രകടനമാണിപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും തുടരുന്നത്.

Advertisement