എഡിറ്റര്‍
എഡിറ്റര്‍
‘ഇത്രയ്ക്ക് ചീപ്പായിരുന്നോ പൊള്ളാര്‍ഡ്’; എതിര്‍ താരത്തിന്റെ സെഞ്ച്വറി നഷ്ടമാക്കാന്‍ നോ ബോളെറിഞ്ഞ് പൊള്ളാര്‍ഡ്; വീഡിയോ
എഡിറ്റര്‍
Tuesday 5th September 2017 3:56pm

 


ജമൈക്ക: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പറയാറ്. അതിനനുസരിച്ചുള്ള പ്രകടനമാണ് എന്നും താരങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളതും. എന്നാല്‍ കരീബിയന്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനം ഈ വിശേഷണത്തിന്റെ ശോഭ കെടുത്തുന്നതാണ്.


Also Read: താന്‍ കോഹ്‌ലിയെ പോലൊരു ബാറ്റ്‌സ്മാനാകുമെന്ന് ബംഗ്ലാ താരം സബീര്‍ റഹ്മാന്‍; എങ്കിലതൊന്ന് കാണട്ടെയെന്ന് ആരാധകര്‍


എതിരാളിയുടെ അര്‍ഹിച്ച സെഞ്ച്വറി നഷ്ടമാക്കിയാണ് പൊള്ളാര്‍ഡ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. ബാര്‍ബഡോസ് ട്രൈഡന്റും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയോറ്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് പൊള്ളാര്‍ഡ് നോ ബോളെറിഞ്ഞ് എതിര്‍ താരത്തിന്റെ സെഞ്ച്വറി നഷ്ടമാക്കിയത്.

പൊള്ളാര്‍ഡിന്റെ ടീമായ ബാര്‍ബഡോസ് ഉയര്‍ത്തിയ 129 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്നു സെന്റ് കിറ്റ്‌സ്. 32 പന്തില്‍ 97 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്നു എവിന്‍ ലെവിസ്. ലെവിസിന്റെ വ്യക്തിഗത സ്‌കോര്‍ 97 ല്‍ നില്‍ക്കേ ടീമിന് ജയിക്കാന്‍ 1 റണ്‍സ് മാത്രമായിരുന്നു വേണ്ടത്.

ബോള്‍ ചെയ്യുന്നത് പൊള്ളാര്‍ഡും. 78 പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മനപ്പൂര്‍വ്വം നോബോള്‍ എറിഞ്ഞാണ് ലെവിസ് സെഞ്ച്വറി സ്വന്തമാക്കുന്നത് പൊള്ളാര്‍ഡ് തടഞ്ഞത്. സെഞ്ച്വറി നേടുകയണെങ്കില്‍ കുറഞ്ഞ പന്തിലെ ടി-20 സെഞ്ച്വറിയെന്ന നേട്ടം ലെവീസിനു സ്വന്തമാക്കാമായിരുന്നു.


Dont Miss: മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ


ലെവിസിനൊപ്പം വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലും ക്രീസിലുണ്ടായിരുന്നു. സംഭവത്തിലെ നിരാശ മത്സരശേഷം ലെവീസ് പങ്കുവെക്കുകയും ചെയ്തു.

വീഡിയോ കാണാം

Advertisement