എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ പൊലീസ് ബസിനു നേരെ തീവ്രവാദി ആക്രമണം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 1st September 2017 11:14pm


ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാന്തചൗക്കില്‍ പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന ബസിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന്‍ ലാല്‍ ആണ് മരിച്ചത്. നാലു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ പോലീസുകാരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ബെമനയില്‍നിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ശ്രീനഗര്‍ ഹൈവെയില്‍ രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Advertisement