| Thursday, 23rd May 2013, 11:48 pm

ഐ.പി.എല്‍ ഒത്തുകളി: ഗുരുനാഥ് മെയ്യപ്പനെ അന്വേഷണ സംഘം തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: ഐ.പി.എല്‍  ഒത്തുകളിയുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെ അന്വേഷണ സംഘം തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. ബി.സി.സി.ഐ പ്രസിഡന്റും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ ടീമിന്റെ സി.ഇ.ഒയുമാണ് ഗുരുനാഥ് മെയ്യപ്പന്‍.

ഒത്തുകളിയില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുന്നത്.  കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യാനായി മുംബൈ പോലീസ് മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടില്‍ ചെന്നെങ്കിലും, വീട്ടിലില്ലാതതുകൊണ്ട് ചോദ്യം ചെയ്യാനായില്ല.[]

എന്നാല്‍ വീട്ടിലുണ്ടാ  യിരുന്നവര്‍ക്ക് സമന്‍സ് കൈമാറി പോലീസ് സംഘം മടങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകണമെന്ന് സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ധാരാ സിംഗിന്റെ മകന്‍ വിന്ദൂ ധാരാ സിംഗ് നല്‍കിയ മൊഴിയനുസരിച്ചാണ് ഗുരുനാഥ് മെയ്യപ്പനും വാതുവെപ്പില്‍ ബന്ധമുണ്ടെന്ന സൂചന മുംബൈ പോലീസിന്  ലഭിച്ചത്.

മെയ്യപ്പന് വേണ്ടിയാണ് താന്‍ വാതുവെപ്പില്‍ പങ്കെടുത്തതെന്നായിരുന്നു വിന്ദൂ ധാരാ സിംഗ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മെയ്യപ്പന്റെ ക്ഷണമനുസരിച്ചാണ് താന്‍ ചെപ്പോക്കില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍കിംഗ്‌സ് മത്സരം കാണാനെത്തിയതെന്നും വിന്ദു മൊഴി നല്‍കിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ എം.എസ്.ധോണിയുടെ ഭാര്യ സാക്ഷി സിംഗിനൊപ്പം വി.ഐ.പി ഗാലറിയില്‍ ഇരുന്നാണ് വിന്ദു സിംഗ് മുംബൈ – ചെന്നൈ മത്സരം കണ്ടത്. മത്സരം കാണുന്നതിന്റെ ദൃശ്യങ്ങള്‍ സേഷ്യല്‍ സൈറ്റുകളില്‍ ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more