എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Saturday 22nd June 2013 4:07pm

lineതാനും ഓഫിസ് ജീവനക്കാരനായ 57-ാം പ്രതി കെ. അശോകനും മാടായി ഏരിയാ കമ്മിറ്റി ഓഫിസില്‍നിന്നു പോകാനൊരുങ്ങുമ്പോഴാണ് രാത്രി എട്ടേകാലിന് സരിന്‍ ശശിയും സുഹൃത്ത് വി.കെ. നിഷാദും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കുഞ്ഞനന്തനെയും കുമാരനെയും എത്തിച്ചതെന്നു നവീന്റെ മുന്‍ മൊഴിയിലുണ്ട്.line
t.p

കോഴിക്കോട്: ടി.പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിയെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മലപ്പുറം എം.എസ്.പി ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു നവീന്‍. പി.കെ.കുഞ്ഞനന്തനെ   ഒളിവില്‍ കണ്ടെന്ന് ആദ്യം പൊലീസിനു മൊഴി നല്‍കിയ ഇയാള്‍ കോടതിയില്‍ വിസ്താരത്തിനിടെ അതു നിഷേധിക്കുകയായിരുന്നു.

Ads By Google

താനും ഓഫിസ് ജീവനക്കാരനായ 57-ാം പ്രതി കെ. അശോകനും മാടായി ഏരിയാ കമ്മിറ്റി ഓഫിസില്‍നിന്നു പോകാനൊരു ങ്ങുമ്പോഴാണ് രാത്രി എട്ടേകാലിന് സരിന്‍ ശശിയും സുഹൃത്ത് വി.കെ. നിഷാദും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കുഞ്ഞനന്തനെയും കുമാരനെയും എത്തിച്ചതെന്നു നവീന്റെ മുന്‍ മൊഴിയിലുണ്ട്.

എന്നാല്‍, കുഞ്ഞനന്തനോ കുമാരനോ സരിന്‍ ശശിയോ സിപിഎം ഓഫിസിലേക്കു വരുന്നതോ താടി വച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രന്‍ ഇവരെ കാറില്‍ കയറ്റി പോകുന്നതോ താന്‍ കണ്ടിട്ടില്ലെന്നും നവീന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടിക്കു മുന്‍പാകെ മൊഴി നല്‍കി.

മലപ്പുറത്തെ എംഎസ്പി ക്യാംപില്‍ കമാന്‍ഡോ വിഭാഗത്തില്‍ 58 ദിവസത്തെ പരിശീലനം കഴിഞ്ഞ നവീനെതിരെ വകുപ്പുതല നടപടിക്കായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

പൊലീസിലേക്കു തിരഞ്ഞെടുക്കപ്പെടും മുന്‍പ് സി.പി.ഐ.എമ്മിന് കീഴിലെ കണ്ണൂര്‍ മാടായി സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ.എം കടന്നപ്പള്ളി പടിഞ്ഞാറേക്കര ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു നവീന്‍.

Advertisement