ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; എം.എല്‍.എയുടെ വഴി തടഞ്ഞതിന് യുവാവിനെതിരെയും കേസ്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 7:24pm

കൊല്ലം: യുവാവിനെ മര്‍ദ്ദിച്ചെന്നാരോപണത്തെ തുടര്‍ന്ന് ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചല്‍ പൊലീസാണ് കേസെടുത്തത്. എം.എല്‍.എയെ വഴിയില്‍ തടഞ്ഞതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദ്ദിച്ചതായിട്ടായിരുന്നു പരാതി. അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. അമ്മയുടെ മുന്നിലിട്ടാണ് അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്.


Also Read നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍


അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും.

ഇവര്‍ സഞ്ചരിച്ച കാര്‍ തന്റെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എം.എല്‍.എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement