അപ്പന് സുഖമാണോ ബെഞ്ചമിന്‍ സാറേ; കടുവയിലെ കിടിലന്‍ മാസ് പോലീസ് സ്റ്റേഷന്‍ സീന്‍
Entertainment news
അപ്പന് സുഖമാണോ ബെഞ്ചമിന്‍ സാറേ; കടുവയിലെ കിടിലന്‍ മാസ് പോലീസ് സ്റ്റേഷന്‍ സീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th July 2022, 4:41 pm

വലിയ ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ കടുവ തീയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. മാസ് കാണിക്കുന്ന നായകനായാണ് പൃഥിരാജ് ഈ ചിത്രത്തില്‍ എത്തിയത്.

മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിലെ ഒരു മാസ് സീനാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ വെച്ചുള്ള മാസ് രംഗങ്ങളുടെ 1മിനിറ്റ് അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാജിക്ക് ഫ്രെയിംസിന്റെ യൂട്യുബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

കലാഭവന്‍ ഷാജോണിന്റെ കഥാപാത്രമായിട്ടുള്ള ബെഞ്ചമിനുമായി പൃഥ്വിരാജ് കഥാപാത്രം കുര്യച്ചന്‍ നടത്തുന്ന സംഭാഷണങ്ങളാണ് സീനിന്റെ ഹൈലൈറ്റ്.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഷാജി കൈലാസ് പുറത്തുവിട്ടിരുന്നു. കൊട്ട മണി എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ പൃഥി അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Police station scene in kaduva movie is out