മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ് വേഷത്തില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു
Kerala
മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ് വേഷത്തില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 5:31 pm

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസ് വേഷത്തില്‍ എഡിറ്റ് ചെയ്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.

ഏരിയാ കമ്മിറ്റി അംഗം പി.സഹീര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


ALSO READ: 2014ന് ശേഷം രണ്ടാമത്തെ മുസ്‌ലീം ചടങ്ങില്‍ പങ്കെടുത്ത് നരേന്ദ്ര മോദി; ലക്ഷ്യം തെരഞ്ഞെടുപ്പ്


ബി.ജെ.പി അധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറിപ്പോടെയാണ് റിയാസ് ആര്‍.എസ്.എസ് വേഷത്തില്‍ നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്.സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന റിയാസിനെ ഈ വേഷത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും, മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ കൂടുതലായി സി.പി.ഐ.എമ്മിലേക്ക് അടുക്കുന്നതു കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്നും ഡി.വൈ.എഫ്.ഐ വൃത്തങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ALSO READ: ജലന്ധര്‍ ബിഷപ്പിന്റെ വിഷയത്തില്‍ കേരളാ പൊലീസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്


കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇബ്രാഹിം മൂപ്പിനി എന്ന് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും മനസ്സിലാക്കാം. കേസ് കൊടുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ പോസ്റ്റിടാന്‍ തന്നെയാണ് ഉദ്ദേശമെന്ന് ഒടുവിലായി ഇബ്രാഹിം ഫേസ്ബുക്കില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.